യു.കെ.വാര്‍ത്തകള്‍

യുകെയില്‍ കനത്ത ചൂടില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു; കെന്റിലും ഓക്സ്ഫോര്‍ഡിലും 2 കൗമാരക്കാര്‍ മുങ്ങിമരിച്ചു

ബ്രിട്ടനിലെ കടുത്ത ചൂട് തുടരുന്നതിനിടെ വെള്ളത്തില്‍ മുങ്ങിമരിച്ചവരുടെ 11 ആയി. കെന്റിലും ഓക്സ്ഫോര്‍ഡിലും രണ്ടു കൗമാരക്കാര്‍ കൂടി മരിച്ചതോടെ ജലാശങ്ങളില്‍ ഇറങ്ങുന്നവര്‍ക്കു കര്‍ശന മുന്നറിയിപ്പുണ്ട് . കെന്റിലെ സ്വാന്‍സ്‌കോംബിലുള്ള ഒരു കുളത്തില്‍ നിന്ന് 15കാരന്റെ മൃതദേഹം കണ്ടെത്തിയപ്പോള്‍, ഓക്സ്ഫോര്‍ഡിലെ തേംസ് നദിയില്‍പ്പെട്ട 14കാരനായ ബാള്‍ട്ടസാര്‍ എല്‍’ക്വിയും മരിച്ചു.

ബുധനാഴ്ച വൈകിട്ടോടെയാണ് ഇരു സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. സ്വാന്‍സ്‌കോംബില്‍ നീന്തുന്നതിനിടെ അപകടം നടന്നു എന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് തെരച്ചില്‍ നടത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

അതേസമയം, ഓക്സ്ഫോര്‍ഡിലെ ഡോണിങ്ടണ്‍ പാലത്തിനടുത്ത് നദിയില്‍ മുങ്ങിയ ബാള്‍ട്ടസാറിനെ രക്ഷിക്കാന്‍ അടിയന്തിരസേന ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് തേംസ് വാലി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലായി ലിങ്കണ്‍, ഹാലിഫാക്സ്, റോതര്‍ഹാം, വാര്‍വിക്‌ഷയര്‍, ചെഷയര്‍, ഫാറന്‍ബറോ ലങ്കാഷയര്‍ തുടങ്ങിയ പ്രദേശങ്ങളിലുമുള്ള അപകടങ്ങളില്‍ നിരവധി യുവാക്കളാണ് മുങ്ങി മരിച്ചത്. കോര്‍ണ്വാളില്‍ 60 വയസ്സുള്ള ഒരാളും വെയില്‍സില്‍ 70 വയസ്സുള്ള ഒരു സ്ത്രീയും മരിച്ചവരില്‍പ്പെടുന്നു. ചിലരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും മറ്റുചിലരുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഇംഗ്ലണ്ടും വെയില്‍സും ഉള്‍പ്പെടെയുള്ള വിവിധ കാലാവസ്ഥാ നിലയങ്ങളില്‍ മേയ് മാസത്തിലെ പ്രാദേശിക താപനില റെക്കോര്‍ഡുകള്‍ മറികടന്നിരുന്നു. കാലാവസ്ഥാ വ്യതിയാനവും, സൂപ്പര്‍ എല്‍ നിനോ പ്രതിഭാസവുമാണ് ചൂട് ഇത്രയേറെ കനക്കാന്‍ കാരണമാകുന്നതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. വെള്ളിയാഴ്ച മുതല്‍ വാരാന്ത്യത്തോടെ തണുത്ത കാലാവസ്ഥ മടങ്ങിയെത്തുമെന്നാണ് പ്രവചനം. ജൂണ്‍ ആദ്യവാരത്തോടെ താഴ്ന്ന മര്‍ദ്ദം, ഇടയ്ക്കിടെ മഴ, ശക്തമായ കാറ്റ് എന്നിവ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions