യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ മരുന്ന് ക്ഷാമം റെക്കോര്‍ഡ് ഉയരത്തില്‍; ഹൃദ്രോഗ മരുന്നുകള്‍പോലും കിട്ടാനില്ല

ഇറാനിലെ യുദ്ധം ബ്രിട്ടനിലെ ഇന്ധന ലഭ്യതയെയും, നിരക്കുകളെയും ഭക്ഷ്യ വിലയേയും മാത്രമല്ല ബാധിച്ചിരിക്കുന്നത്. അത് സകല സീമകളും കടന്ന് ജീവന്‍ രക്ഷാ മരുന്നുകളുടെ ലഭ്യതയെയും ബാധിച്ച് തുടങ്ങി. ഇംഗ്ലണ്ടില്‍ റെക്കോര്‍ഡ് ഉയരത്തിലാണ് മരുന്നുകളുടെ ക്ഷാമം അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുള്ളത്.

ഹൃദ്രോഗത്തിനും, വിഷാദത്തിനും ഉപയോഗിക്കുന്നത് ഉള്‍പ്പെടെ മരുന്നുകളുടെ വിതരണത്തിലാണ് ഗുരുതരമായ പ്രതിസന്ധി നേരിടുന്നത്. എന്‍എച്ച്എസിന്റെ ഫിക്‌സഡ് പ്രൈസിന് മുകളില്‍ വിലകൊടുത്ത് എത്തിക്കേണ്ടി വരുന്ന മരുന്നുകളുടെ പട്ടികയായ പ്രൈസ് കണ്‍സഷന്‍ ലിസ്റ്റില്‍ ബീറ്റാ-ബ്ലോക്കറുകള്‍ കൂടി ഇപ്പോള്‍ ഉള്‍പ്പെടുന്നു.

ഏപ്രില്‍, മേയ് മാസങ്ങളിലായി ഇത്തരം 31 വിഭാഗങ്ങളില്‍ പെട്ട മരുന്നുകളാണ് പട്ടികയില്‍ വന്നത്. കാര്‍ഡിയോവാസ്‌കുലര്‍ മരുന്നുകള്‍, മെന്റല്‍ ഹെല്‍ത്ത് മരുന്നുകള്‍, ഗ്യാസ്‌ട്രോഇന്റസ്‌ടൈനല്‍ മരുന്നുകള്‍ എന്നിവയും ഇതില്‍ പെടുന്നു.

ഹൃദയ, സര്‍ക്കുലേറ്ററി രോഗങ്ങള്‍ പതിവായി പ്രിസ്‌ക്രൈബ് ചെയ്യുന്ന ബീറ്റാ ബ്ലോക്കറുകള്‍ യുകെയില്‍ പ്രതിവര്‍ഷം 50 മില്ല്യണിലേറെ പ്രിസ്‌ക്രിപ്ഷന്‍ നല്‍കുന്ന മരുന്നുകളാണ്. ഈ മരുന്നുകള്‍ ഇപ്പോഴും സ്‌റ്റോക്കുകളില്‍ ഉണ്ടെങ്കിലും രോഗികള്‍ക്കായി ഫാര്‍മസികള്‍ക്ക് ഇവ എത്തിക്കുന്നത് ബുദ്ധിമുട്ടായി മാറുകയാണ്.

കഴിഞ്ഞ മാസം പ്രൈസ് കണ്‍സെഷന്‍ ലിസ്റ്റില്‍ 210 മരുന്നുകള്‍ പെട്ടതോടെയാണ് ഇത് റെക്കോര്‍ഡായി മാറിയത്. ആഗോള വിലവര്‍ദ്ധന മൂലം ഗവണ്‍മെന്റ് നല്‍കുന്ന തുകയ്ക്ക് മരുന്ന് ലഭിക്കാനും ബുദ്ധിമുട്ടുണ്ട്. ഇതിനിടെയാണ് യുദ്ധം മൂലം മരുന്നുകളുടെ വിതരണം വലിയ തടസ്സങ്ങള്‍ നേരിടുന്നത്.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions