യു.കെ.വാര്‍ത്തകള്‍

യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം


യുകെയിലെത്തിച്ച മലയാളി യുവാവിന് വിസാ പ്രകാരം വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് തൊഴിലുടമ നഷ്ടപരിഹാരം നല്‍കണമെന്ന് തൊഴില്‍ ട്രൈബ്യൂണല്‍ വിധിച്ചു. ഒരു വര്‍ഷത്തെ ശമ്പളവും ആനുകൂല്യങ്ങളുമടക്കം ആണിത്. ബ്രക്‌സിറ്റിന് ശേഷമുള്ള വിസാ നയമനുസരിച്ചാണ് രോഗി പരിചരണത്തിനുള്ള തൊഴില്‍ വീസയില്‍ ഷബിന്‍ ഷാജി 2023 ല്‍ ബ്രിട്ടനിലെ സ്റ്റാന്‍ഫഡിലെത്തിയത്. എന്നാല്‍ ഒരു വര്‍ഷത്തോളം തൊഴിലുടമയായ സ്വാന്‍ കെയര്‍ സൊല്യൂഷന്‍സ് ഒരു ജോലിയും നല്‍കിയില്ല എന്നായിരുന്നു പരാതി.

ആരോഗ്യ മേഖലയില്‍ യുകെയില്‍ ഒട്ടേറെ ഒഴിവുകളുണ്ടെന്ന യൂട്യൂബ് ഇന്‍ഫ്‌ളുവന്‍സറുടെ പ്രചാരണത്തില്‍ വിശ്വസിച്ചാണ് ഷിബിന്‍ കേരളത്തിലെ ജോലി ഉപേക്ഷിച്ച് യുകെയില്‍ പോകാന്‍ തീരുമാനിച്ചത്. യൂട്യൂബറാണ് ഏജന്റിനെ പരിചയപ്പെടുത്തിയത്. 17000 പൗണ്ട് ഏജന്റിന് നല്‍കി. തുടര്‍ന്നാണ് വാട്‌സ് ആപ് വഴി യുകെ കനപ്‌നി അഭിമുഖം നടത്തിയത്. തുടര്‍ന്നാണ് വാട്‌സ്ആപ് വഴി യുകെ കമ്പനി അഭിമുഖം നടത്തിയത്.

സ്റ്റാന്‍ഫഡിലെത്തിയ ഷാജിക്ക് കമ്പനി സ്‌പോണ്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചെങ്കിലും ഒരു ദിവസം പോലും ജോലി നല്‍കിയില്ല. സ്‌പോണ്‍സറുമായി കരാറുള്ളതിനാല്‍ വേറെ ജോലിക്ക് അപേക്ഷിക്കാനുമായില്ല. ഒരു വര്‍ഷത്തോളം സൗജന്യ ഭക്ഷണം നല്‍കുന്ന കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടിവന്നതായി ട്രൈബ്യൂണല്‍ പരിഗണിച്ചു.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions