യു.കെ.വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%



ഇറാന്‍ യുദ്ധം സകല മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പണപ്പെരുപ്പം ഇതിന്റെ ഫലമായി ഉയരുമ്പോള്‍ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. നിരക്ക് വര്‍ദ്ധിപ്പിച്ചില്ലെങ്കിലും കുറയ്ക്കാന്‍ കഴിയാതെ പോകുമ്പോള്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഇതിനകം തന്നെ ഉയരാന്‍ തുടങ്ങിയിട്ടുണ്ട്.

ഈ സമ്മര്‍ദം ഭവനവിപണിയില്‍ മറ്റൊരു പ്രതിഭാസത്തിനാണ് വഴിയൊരുക്കുന്നത്. രാജ്യത്തെ ഭവനവിലയെ 'റിവേഴ്‌സ്' ഗിയറിലാക്കാന്‍ ഈ അവസ്ഥ ഇടയാക്കുന്നു. അതായത് ഈ വര്‍ഷം ഭവനവില മുന്നേറുന്നതിന് പകരം താഴേക്ക് ഇറങ്ങുമെന്നതാണ് സ്ഥിതിയെന്ന് മുന്‍നിര എസ്റ്റേറ്റ് ഏജന്റ് പ്രവചിക്കുന്നു.

2026-ല്‍ ഭവനവില 2 ശതമാനം താഴുമെന്നാണ് സാവില്‍സ് പ്രവചിക്കുന്നത്. 2 ശതമാനം വര്‍ദ്ധിക്കുമെന്ന മുന്‍ പ്രവചനമാണ് നിലവിലെ സാഹചര്യത്തില്‍ തിരുത്തപ്പെടുന്നത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം സൃഷ്ടിക്കുന്ന ഗുരുതര സാമ്പത്തിക പ്രത്യാഘാതമാണ് ഇതിലേക്ക് നയിക്കുന്നത്. എനര്‍ജി വിതരണത്തില്‍ നേരിട്ട പ്രതിസന്ധി ആഗോള തിരിച്ചടികളാണ് സമ്മാനിച്ചത്.

ഉയര്‍ന്ന എണ്ണ, ഗ്യാസ് വിലകള്‍ പണപ്പെരുപ്പത്തിന് എണ്ണയൊഴിച്ച് ആളിക്കത്തിച്ചു. ഇതുമൂലമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശ നിരക്ക് കുറയ്ക്കാന്‍ സാധിക്കാതെ വന്നിരിക്കുന്നത്. നിരക്ക് മാറാന്‍ പോകുന്നില്ലെന്ന് ഏറെക്കുറെ ഉറപ്പായതോടെ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് ഡീലുകളില്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനും തുടങ്ങി.

'സംഘര്‍ഷവും, ഇതിന് പിന്നാലെ എത്തിയ മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ദ്ധനവുകളും യുകെ ഹൗസിംഗ് വിപണിയുടെ വീക്ഷണം തന്നെ മാറ്റിമറിച്ചു. യുദ്ധം നീണ്ടുപോയാല്‍ പണപ്പെരുപ്പവും, ഇതോടൊപ്പം പലിശ നിരക്കും വീണ്ടും ഉയരാം. ഇത് ഭവനവിലയില്‍ ഹൃസ്വകാല സമ്മര്‍ദം സൃഷ്ടിക്കുകയും ചെയ്യും', സാവില്‍സ് വ്യക്തമാക്കി.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions