യു.കെ.വാര്‍ത്തകള്‍

കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു

യുകെയിലെ ഉന്നത വിദ്യാഭ്യാസം എന്നത് ഇനിയങ്ങോട്ട് അപ്രസക്തമാവുന്നു! രാജ്യത്തെ സര്‍വകലാശാല വിദ്യാഭ്യാസത്തിന്റെ മൂല്യത്തില്‍ പൊതു ജന വിശ്വാസം കുറയുന്നതായി സര്‍വേ പറയുന്നു. ഉയര്‍ന്ന ഫീസ്, വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന കട ബാധ്യത, ബിരുദ ധാരികളിലെ തൊഴില്‍ അവസരങ്ങളിലെ കുറവ് എന്നിവയാണ് ഉന്നത വിദ്യാഭ്യാസത്തില്‍ അതൃപ്തിയുണ്ടാകാന്‍ കാരണം.

ബ്രിട്ടീഷ് സോഷ്യല്‍ ആറ്റിറ്റിയൂഡ് സര്‍വേ പ്രകാരം സര്‍വകലാശാല ബിരുദം നേടുന്നതു പണവും സമയവും നഷ്ടപ്പെടലാണെന്ന് കരുതുന്ന വലിയൊരു ശതമാനം ഉണ്ടെന്നതാണ്. 2005ലെ 14 ശതമാനത്തില്‍ നിന്ന് 2025 ല്‍ 34 ശതമാനമായി ഉയര്‍ന്നു. അതുപോലെ ബിരുദ ധാരികള്‍ സാമ്പത്തികമായി മെച്ചപ്പെട്ട ജീവിതം നയിക്കുമെന്ന വിശ്വാസമുള്ളവര്‍ 50 ശതമാനത്തില്‍ നിന്ന് 36 ശതമാനമായി കുറഞ്ഞു.

1983-ല്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയവരില്‍ വെറും 6 ശതമാനം പേര്‍ മാത്രമാണ് സര്‍വകലാശാലകളില്‍ പ്രവേശിച്ചിരുന്നത്. എന്നാല്‍ 2025-ഓടെ അത് 36 ശതമാനമായി ഉയര്‍ന്നു. നിലവില്‍ രണ്ട് ദശലക്ഷത്തിലധികം ആഭ്യന്തര വിദ്യാര്‍ത്ഥികള്‍ ബ്രിട്ടനിലെ സര്‍വകലാശാലകളില്‍ പഠിക്കുന്നുണ്ട്.

1998-ല്‍ ട്യൂഷന്‍ ഫീസ് ആരംഭിക്കുമ്പോള്‍ വാര്‍ഷിക ഫീസ് 1,000 പൗണ്ടായിരുന്നു. ഇപ്പോള്‍ ഇംഗ്ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷം 9,535 പൗണ്ട് വരെ ഫീസ് നല്‍കേണ്ടിവരുന്നു. താമസച്ചെലവുകളും ഇതോടൊപ്പം വര്‍ധിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥി വായ്പയുടെ തിരിച്ചടവും ഉയര്‍ന്ന പലിശയും കടുത്ത സമ്മര്‍ദ്ദമാണുണ്ടാക്കുന്നത്.

യൂണിവേഴ്‌സിറ്റികളും സാമ്പത്തിക സമ്മര്‍ദ്ദത്തിലാണ്. ഇതിനിടയിലാണ് പുതിയ റിപ്പോര്‍ട്ട്. വിദേശ വിദ്യാര്‍ത്ഥികളുടെ വരവും ഗണ്യമായി കുറഞ്ഞു.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions