നാട്ടുവാര്‍ത്തകള്‍

വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന 2 പേരെ രക്ഷിക്കുന്നതിനിടെ മരണമടഞ്ഞ ഇന്ത്യന്‍ വംശജന്റെ അവയവങ്ങള്‍ 5 പേര്‍ക്ക് പുതുജീവനായി

ബ്രിട്ടനിലെ ജലാശയങ്ങളില്‍ ഇറങ്ങി ഈ സമ്മറില്‍ ഇതിനോടകം മരണപ്പെട്ടത് 18 പേരാണ്. അതിലൊരാള്‍ രണ്ടുപേരുടെ ജീവന്‍രക്ഷിച്ച ഇന്ത്യന്‍ വംശജനായ യുവാവാണ്. 28-കാരന്‍ റുഷഭ് പട്ടേലാണ് കുടുംബത്തോടൊപ്പം ന്യൂപോര്‍ട്ട് പാഗ്നെലില്‍ എത്തിയപ്പോള്‍ അപകടത്തില്‍ പെട്ടത്. ദി ബീച്ചെന്ന് വിളിക്കുന്ന പിക്‌നിക് സ്‌പോട്ടില്‍ മേയ് 24-നാണ് സംഭവം നടന്നത്.

രണ്ട് പേര്‍ വെള്ളത്തില്‍ മുങ്ങിയത് ശ്രദ്ധിച്ച് 28-കാരനായ പിതാവ് ഇവരെ രക്ഷിക്കാന്‍ ഇറങ്ങുകയായിരുന്നു. ഇവരുടെ ജീവന്‍ റുഷഭ് രക്ഷപ്പെടുത്തി. എന്നാല്‍ ഇതിനിടെ ഇന്ത്യന്‍ വംശജന് കാര്‍ഡിയാക് അറസ്റ്റ് നേരിട്ട് വെള്ളത്തില്‍ മുങ്ങി താഴ്ന്നുവെന്നാണ് റിപ്പോര്‍ട്ട്.

റുഷഭിനെ എയര്‍ലിഫ്റ്റ് ചെയ്ത് മില്‍ടണ്‍ കെയിന്‍സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മരണം സംഭവിച്ചു.

മരണത്തിന് ശേഷം റുഷഭിന്റെ അവയവങ്ങള്‍ മറ്റ് അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കി. പലരുടെയും ജീവിതങ്ങളിലൂടെ റുഷഭ് ഇനിയും ജീവിക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ അമാന്‍ പ്രതികരിച്ചു.

രാജ്യത്ത് ചൂട് കാലാവസ്ഥ കൊടുമുടി കയറുമ്പോള്‍ ആളുകള്‍ ആശ്വാസം തേടി ജലാശയങ്ങളില്‍ ഇറങ്ങുകയും, അപകടത്തില്‍ പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions