യു.കെ.വാര്‍ത്തകള്‍

യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം

ആഫ്രിക്കയില്‍ ആയിരങ്ങളുടെ ജീവനെടുത്ത മാരക രോഗം എബോള ഭീതി യുകെയിലേയ്ക്കും. മാരകമായ വൈറസ് ബാധയെ നേരിടാന്‍ തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് .
കൊവിഡ് മഹാമാരി വരുത്തിവെച്ച ആഘാതത്തില്‍ നിന്നും എന്‍എച്ച്എസ് സേവനങ്ങള്‍ ഇനിയും മുക്തമായിട്ടില്ല. ചികിത്സയ്ക്കായി രോഗികള്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ തുടരുന്നതിനിടെയാണ് എബോള കേസുകള്‍ യുകെയില്‍ എത്തുമെന്ന് മുന്നറിയിപ്പ് വന്നിരിക്കുന്നത്.

യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പങ്കുവെച്ച പുതുക്കിയ ഗൈഡന്‍സ് പ്രകാരം ആശുപത്രികള്‍, ജിപിമാര്‍, ഫ്രണ്ട്‌ലൈന്‍ സര്‍വ്വീസുകള്‍ എന്നിവരോട് രോഗം വേഗത്തില്‍ കണ്ടെത്താനുള്ള തയ്യാറെടുപ്പ് നടത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗം ബാധിച്ചവരെ വേഗത്തില്‍ തിരിച്ചറിഞ്ഞ് ഇവരെ ഐസൊലേറ്റ് ചെയ്യാനാണ് നിര്‍ദ്ദേശം. ബ്രിട്ടനില്‍ കേസുകള്‍ അധികം വരാന്‍ ഇടയില്ലെങ്കിലും വിദേശത്ത് നിന്നും വരുന്നവരില്‍ രോഗം കണ്ടെത്താന്‍ സാധ്യതയുണ്ടെന്നും യുകെഎച്ച്എസ്എ വ്യക്തമാക്കി.

തയ്യാറെടുപ്പിന്റെ ഭാഗമായി പിപിഇ കിറ്റുകള്‍ ആവശ്യത്തിന് ലഭ്യമാണോയെന്ന് പരിശോധിക്കാനും, ജീവനക്കാര്‍ക്ക് ഇത് ഉപയോഗിക്കാനുള്ള പരിശീലനം നല്‍കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു. കൂടാതെ രോഗികളെ കൈകാര്യം ചെയ്യാനുള്ള പ്രോട്ടോകോള്‍ വ്യക്തമാക്കി നല്‍കാനും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

പനി ബാധിച്ച് തീരെ വയ്യാതെ എത്തുന്ന ഏത് രോഗിയെയും എബോള സംശയിച്ച് പരിശോധിക്കാനാണ് ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശമുള്ളത്. കഴിഞ്ഞ 21 ദിവസത്തിനിടെ പ്രശ്‌നബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയവരാണെങ്കില്‍ കൂടുതല്‍ ശ്രദ്ധ വേണം. സംശയം തോന്നുന്ന കേസുകളില്‍ അടിയന്തര ചികിത്സ ഉറപ്പാക്കാനും, രോഗിയെ ഒറ്റയ്ക്ക് പാര്‍പ്പിക്കാനും നടപടിയെടുക്കണം. ഇവരെ പരിചരിക്കുന്ന ജീവനക്കാര്‍ സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions