യു.കെ.വാര്‍ത്തകള്‍

ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!

ലേബര്‍ നേതൃപദവിയിലേക്ക് പോരാടുമെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ചു ആന്‍ഡി ബേണ്‍ഹാം. മേക്കര്‍ഫീല്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നത് കീര്‍ സ്റ്റാര്‍മറുടെ പിന്‍ഗാമിയായി ലേബര്‍ നേതൃപദവിയിലേക്ക് കടന്നുകയറാനാണെന്ന് ബേണ്‍ഹാം സമ്മതിച്ചു.

ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുമ്പോഴും പരമോന്നത പദവി ലക്ഷ്യമാക്കുന്നുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ മുന്‍പ് തയ്യാറായില്ല. ജൂണ്‍ 18-ന് ഉപതെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ വിജയിച്ചാല്‍ സ്റ്റാര്‍മറെ വെല്ലുവിളിക്കാന്‍ തന്നെയാണ് ഉദ്ദേശമെന്ന് ഇപ്പോള്‍ അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു.

ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിലാണ് 100% ശ്രദ്ധയെന്ന് ബേണ്‍ഹാം ഗാര്‍ഡിയനോട് പറഞ്ഞു. റിഫോമിലെ റോബര്‍ട്ട് കെനിയോണുമായാണ് ഇദ്ദേഹത്തിന്റെ പ്രധാന പോരാട്ടം. 'ഉപതെരഞ്ഞെടുപ്പില്‍ ഇവിടുത്തെ ജനങ്ങളുടെ പിന്തുണ ലഭിക്കാതെ ഒന്നും ചെയ്യാന്‍ കഴിയില്ല. പിന്തുണ ലഭിച്ചാല്‍ ഏറ്റവും ഉയര്‍ന്ന തലത്തില്‍ നിങ്ങളെ പ്രതിനിധീകരിക്കാന്‍ ശ്രമിക്കും, ഈ മണ്ഡലത്തിന് പരമാവധി ശക്തിയും, സ്വാധീനവും നല്‍കും', ബേണ്‍ഹാം ബിബിസി ക്വസ്റ്റിന്‍ ടൈമില്‍ പറഞ്ഞു.

എന്നാല്‍ ആര് മത്സരിച്ചാലും കീര്‍ സ്റ്റാര്‍മര്‍ വെറുതെ സ്ഥാനമൊഴിഞ്ഞ് നല്‍കില്ലെന്നും, ഒരു പോരാട്ടത്തിന് ഇനിയും ആയുസ്സ് ബാക്കിയുണ്ടെന്നുമാണ് നം.10 തിരിച്ചടിച്ചത്. അതേസമയം റിഫോം പാര്‍ട്ടി ഉയര്‍ത്തുന്ന വെല്ലുവിളിയെ അതിജീവിച്ച് മുന്നേറിയെങ്കില്‍ മാത്രമാണ് ബേണ്‍ഹാമിന് വഴി തുറക്കൂ.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions