ഇമിഗ്രേഷന്‍

സ്റ്റുഡന്റ് വിസക്കാര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് കനത്ത പിഴ

വിസ ദുരുപയോഗം വര്‍ധ ച്ചു വരുന്ന സാഹചര്യത്തില്‍, വിദേശ വിദേശ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ സര്‍ക്കാര്‍. നേരത്തേ സര്‍ക്കാര്‍ എടുത്ത നടപടികള്‍ ഫലം കണ്ടു തുടങ്ങിയതോടെ സ്റ്റുഡന്റ് വിസയിലെത്തി അഭയത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ 30 ശതമാനം കുറവുണ്ടായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. കോഴ്‌സ് പൂര്‍ത്തിയാക്കാതെ പഠനം നിര്‍ത്തുന്നവരുടെ എണ്ണം ഒരു നിശ്ചിത പരിധിയില്‍ കടന്നാല്‍ ഇനിമുതല്‍ ആ യൂണിവേഴ്‌സിറ്റികള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അവകാശം നിഷേധിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഉത്തരവാദിത്തത്തോടെ റിക്രൂട്ട്‌മെന്റുകള്‍ നടത്തിയില്ലെങ്കില്‍, പിഴ ഉള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ യൂണിവേഴ്‌സിറ്റികള്‍ നേരിടേണ്ടതായി വരും. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സ്റ്റുഡന്റ് വിസയിലെത്തി അഭയത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചതോടെയാണ് ഇക്കാര്യത്തില്‍ ഗൗരവപൂര്‍ണ്ണമായ ഒരു സമീപനത്തിന് സര്‍ക്കാര്‍ തുനിഞ്ഞത്. അഭയത്തിനായി അപേക്ഷിക്കുന്നവരില്‍ 37 ശതമാനം വരെ സ്റ്റുഡന്റ് വിസയിലെത്തിയ വിദേശ വിദ്യാര്‍ത്ഥികള്‍ വന്നിരുന്നു.

ബ്രിട്ടീഷ് മൈഗ്രേഷന്‍ സിസ്റ്റത്തെ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നവര്‍, ഭരണകൂടം എല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കണമെന്നും മൈഗ്രേഷന്‍ ആന്‍ഡ് സിറ്റിസണ്‍ഷിപ് മന്ത്രി മൈക്ക് ടാപ്പ് പറഞ്ഞു.

ഏതെല്ലാം സ്ഥാപനങ്ങളാണ് ഉത്തരവാദിത്തത്തോടെ റിക്രൂട്ട്‌മെന്റ് നടത്തുന്നത് എന്ന് റെഗുലേറ്റര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും വ്യക്തമായി മനസ്സിലാക്കുന്നതിനായി 2027 വേനല്‍ക്കാലം മുതല്‍ പുതിയ ട്രാഫിക് ലൈറ്റ് സിസ്റ്റം നിലവില്‍ വരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

തുടര്‍ച്ചയായി നില മെച്ചപ്പെടുത്താതിരുന്നാല്‍ ഈ യൂണിവേഴ്‌സിറ്റികള്‍ക്ക് വിദേശവിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും.

  • ദീര്‍ഘകാല യുകെ വിസ നേടുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍; സ്റ്റഡി വിസയിലും നേട്ടം
  • വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്‌ഷ്യം ഫ്രാന്‍സ്
  • യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%
  • ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
  • യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  • ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച
  • യുകെയില്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ റെക്കോര്‍ഡ് നിലയില്‍
  • യുകെയില്‍ സ്ഥിര താമസത്തിനുള്ള അനുമതി നേടാന്‍ ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം; കുടിയേറ്റം കുറയുമെന്ന് വിലയിരുത്തല്‍
  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions