യു.കെ.വാര്‍ത്തകള്‍

നികുതി, മിനിമം വേജ് വര്‍ധന: 18,000 തൊഴിലുകള്‍ വെട്ടിക്കുറച്ച് പ്രമുഖ റീട്ടെയിലര്‍മാര്‍

ലേബര്‍ ഗവണ്‍മെന്റ് നടപ്പാക്കിയ നികുതി, മിനിമം വേജ് വര്‍ദ്ധനവുകള്‍ വലിയ തൊഴില്‍ നഷ്ടത്തിന് ഇടയാക്കുന്നു. നൂറുകണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വലിയ രീതിയില്‍ തൊഴിലവസരം കുറയുന്നു.

കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലെ പ്രധാന റീട്ടെയിലര്‍മാര്‍ വെട്ടിച്ചുരുക്കിയത് 18,000 തൊഴിലുകളാണ്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ വളര്‍ത്താനെന്ന പേരില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പ്രഖ്യാപിച്ച നികുതി വേട്ടകളാണ് ബ്രിട്ടനില്‍ തൊഴിലില്ലായ്മ പ്രതിസന്ധി ഊര്‍ജ്ജിതമാക്കുന്നതെന്നാണ് വ്യക്തമാകുന്നത്.

ബ്രിട്ടനിലെ ഏറ്റവും സൂപ്പര്‍മാര്‍ക്കറ്റായ ടെസ്‌കോയാണ് തൊഴില്‍ നഷ്ടത്തില്‍ മുന്നിലുള്ളത്. മാര്‍ച്ച് 2026 വരെയുള്ള കണക്കുകള്‍ പ്രകാരം യുകെയിലെയും, അയര്‍ലണ്ടിലെയും സ്റ്റോറുകളില്‍ നിന്നും 5000 പേരെയാണ് ടെസ്‌കോ കുറച്ചത്.

സെയിന്‍സ്ബറീസ്, വെയ്റ്റ്‌റോസ് എന്നിവര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളില്‍ നിന്നുള്‍പ്പെടെ 3000 പേരെയാണ് കുറച്ചത്. ജി7 രാജ്യങ്ങളില്‍ ബ്രിട്ടന്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് നേരിടാന്‍ ഒരുങ്ങുന്നുവെന്ന ഒഇസിഡി മുന്നറിയിപ്പിന് പിന്നാലെയാണ് ഈ ഭയപ്പെടുത്തുന്ന കണക്കുകള്‍ പുറത്തുവരുന്നത്.

ഫാഷന്‍ വമ്പന്‍മാരായ നെക്സ്റ്റ്, ജെഡി സ്‌പോര്‍ട്‌സ് എന്നിവിടങ്ങളില്‍ ജോലിക്കാരുടെ എണ്ണം 1500 വരെ കുറഞ്ഞിട്ടുണ്ടെന്ന് ബ്ലൂംബര്‍ഗ് അനാലിസിസ് കണ്ടെത്തി. പിരിച്ചുവിടലുകള്‍ക്ക് പുറമെ, ഒഴിവ് വരുന്ന തസ്തികകളിലേക്ക് പുതിയ ജോലിക്കാരെ എടുക്കാനും സ്ഥാപനങ്ങള്‍ മടിക്കുകയാണ്.



  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions