യു.കെ.വാര്‍ത്തകള്‍

വിചാരിക്കുന്നതിലും വലിയ ആഘാതം; ഭക്ഷ്യ വിതരണ പ്രതിസന്ധിയുണ്ടാകുമെന്ന് യുകെ സര്‍ക്കാരിന് മുന്നറിയിപ്പ്

ഭക്ഷ്യ ശൃംഖലയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സഹായമുണ്ടായില്ലെങ്കില്‍ ഭക്ഷ്യപ്രതിസന്ധിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇന്ധന ക്ഷാമം, കാലാവസ്ഥാ വ്യതിയാനങ്ങള്‍, ഹോര്‍മുസ് പ്രതിസന്ധി ഇങ്ങനെ നിരവധി കാരണങ്ങള്‍ ബ്രിട്ടന്റെ ഭക്ഷ്യ വിതരണത്തിന് പ്രതിസന്ധിയുണ്ടാക്കുമെന്ന് മുന്നറിയിപ്പില്‍പറയുന്നു . വലിയ മുന്‍ഗണന നല്‍കി ഭക്ഷ്യ ശൃംഖലയുടെ പ്രവര്‍ത്തനങ്ങളില്‍ സഹായമുണ്ടായില്ലെങ്കില്‍ ഭക്ഷ്യപ്രതിസന്ധിയുണ്ടാകും. വിവിധ ഘടകങ്ങള്‍ ഭക്ഷ്യ വിതരണത്തെ ബാധിക്കുന്നുണ്ട്. കടുത്ത പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്ന് ഫെഡറേഷന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഫില്‍ പ്ലക്ക് പറഞ്ഞു.

ബ്രിട്ടന്‍ ഉപയോഗിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്നിലധികവും വിദേശരാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗവും വെറും നാല് പ്രധാന തുറമുഖങ്ങളിലൂടെയാണ് രാജ്യത്തേക്ക് എത്തുന്നത്. അതിനാല്‍ തുറമുഖങ്ങളിലെ തടസങ്ങള്‍, അതിര്‍ത്തി പരിശോധനകളിലെ കാലതാമസം, അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ തുടങ്ങിയവ ഭക്ഷ്യവിതരണത്തെ ഗുരുതരമായി ബാധിക്കാമെന്നാണ് ആശങ്ക.

വെള്ളപ്പൊക്കം, ഉഷ്ണ തരംഗം എന്നിവ ശീതീകരണ സംഭരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തിയേക്കാം. ഹോര്‍മുസ് വഴിയുള്ള ചരക്കുഗതാഗത തടസ്സം ആഗോള വളവിതരണത്തേയും ബാധിക്കുന്നുണ്ട്.

മാംസം, മത്സ്യം, പാല്‍ ഉല്‍പ്പന്നങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, റെഡി-ടു-ഈറ്റ് ഭക്ഷണങ്ങള്‍ എന്നിവയ്‌ക്കൊപ്പം മരുന്നുകള്‍, വാക്‌സിനുകള്‍, രക്തവും പ്ലാസ്മ ഉല്‍പ്പന്നങ്ങളും ശീതീകരിത വിതരണ ശൃംഖലയെ ആശ്രയിച്ചാണ് ഉപഭോക്താക്കളിലെത്തുന്നത്. ബ്രിട്ടനിലെ 460-ഓളം ശീതീകരിച്ച സംഭരണ കേന്ദ്രങ്ങളില്‍ നിന്ന് ഏകദേശം ഒരു ലക്ഷം ലോറികള്‍ വഴിയാണ് ഈ ഉല്‍പ്പന്നങ്ങള്‍ കടകള്‍, ഹോട്ടലുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയവിടങ്ങളിലേക്ക് എത്തിക്കുന്നത്. ഇന്ധന പ്രതിസന്ധി ഭക്ഷ്യ വിതരണത്തെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions