യു.കെ.വാര്‍ത്തകള്‍

യുദ്ധവും ബിസിനസ് ചെലവുകളും; റിക്രൂട്ട്‌മെന്റ് കുത്തനെ ഇടിഞ്ഞു

ഇറാന്‍ യുദ്ധവും യുകെ ബിസിനസ് സംരംഭകരുടെ ചെലവുകള്‍ വര്‍ധിച്ചതും റിക്രൂട്ട്‌മെന്റ് കുത്തനെ ഇടിയാന്‍ ഇടയാക്കി. നികുതികള്‍, നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധനഎന്നിവമൂലം യുകെ കമ്പനികള്‍ പെര്‍മനന്റ് ജീവനക്കാര്‍ക്ക് പകരം താല്‍ക്കാലിക ജീവനക്കാരെ ജോലിക്കായി നിയോഗിക്കുകയാണ്. ഇത് മലയാളികളടക്കമുള്ള വിദേശ ജോലിക്കാര്‍ക്ക് തിരിച്ചടിയാണ്.

മേയ് മാസം താല്‍ക്കാലിക ജോലികള്‍ ഓഫര്‍ ചെയ്യുന്നത് ശക്തമായി വര്‍ദ്ധിച്ചുവെന്ന് റിക്രൂട്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തു. 10 മാസത്തിനിടെ പെര്‍മനന്റ് ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് അതിവേഗത്തില്‍ ഇടിഞ്ഞുവെന്നും വ്യക്തമായിട്ടുണ്ട്. സമ്പദ് വ്യവസ്ഥയില്‍ ആത്മവിശ്വാസം കുറയുന്നതും, ഉയര്‍ന്ന ചെലവുകള്‍ സമ്മര്‍ദം സൃഷ്ടിക്കുന്നതും ചേര്‍ന്നാണ് ഈ പ്രതിസന്ധി.

യുകെയിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളും ബിസിനസ്സുകളെ പെര്‍മനന്റ് ജീവനക്കാരെ നിയോഗിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയാണ്. യുകെ തൊഴില്‍ വിപണിയുടെ ദുരവസ്ഥ വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.

പിരിച്ചുവിടലും, തൊഴിലവസരങ്ങളുടെ എണ്ണം കുറഞ്ഞതും, തൊഴില്‍ സുരക്ഷയുടെ പേരിലുള്ള ആശങ്കകളും മൂലം ജോലിക്കായി അപേക്ഷിക്കുന്നവരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. ജീവനക്കാര്‍ക്ക് ഡിമാന്‍ഡ് കുറവായത് കൊണ്ട് തന്നെ ജോലി ആരംഭിക്കുന്നവരുടെ ശമ്പളവും, താല്‍ക്കാലിക ജീവനക്കാരുടെ വരുമാനവും മേയില്‍ ചെറിയ തോതില്‍ മാത്രമാണ് ഉയര്‍ന്നത്.

നഴ്‌സിംഗ്, മെഡിക്കല്‍, കെയര്‍ മേഖലകളില്‍ മാത്രമാണ് പെര്‍മനന്റ് ജീവനക്കാര്‍ക്ക് ഈ ഘട്ടത്തിലും ഉയര്‍ന്ന ഡിമാന്‍ഡുള്ളത്. റീട്ടെയില്‍ മേഖലയിലാണ് പെര്‍മനന്റ് തസ്തികകള്‍ ഏറ്റവും കുത്തനെ ഇടിഞ്ഞത്. മാര്‍ച്ച് വരെ മൂന്ന് മാസങ്ങളില്‍ തൊഴിലില്ലായ്മ 5 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു.

ലോകത്തിലെ വികസിത സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കിനെ ബ്രിട്ടന്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്. ഉയര്‍ന്ന മിനിമം വേജിന്റെ പേരില്‍ രാജ്യത്ത് തൊഴിലില്ലായ്മ കുതിച്ചുചാട്ടം നടത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം 4.8 ശതമാനത്തിലേക്ക് ഉയര്‍ന്ന തൊഴിലില്ലായ്മ ഈ വര്‍ഷം 5.5 ശതമാനത്തിലേക്ക് വര്‍ദ്ധിക്കുമെന്നാണ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ & ഡെവലപ്‌മെന്റ് വ്യക്തമാക്കുന്നത്. ജി7 രാജ്യങ്ങളെ പരിഗണിക്കുമ്പോള്‍ രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും വേഗത്തിലാണ് വര്‍ദ്ധിക്കുന്നതെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.

മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിനിടെ വളര്‍ച്ച 1 ശതമാനത്തില്‍ താഴെയാണെന്നതും പ്രതിസന്ധിയാണ്. തൊഴിലാളികള്‍ക്കുള്ള ഡിമാന്‍ഡ് വളരെ കുറവാണെന്നതും ഇത് പ്രധാനമായും ബാധിക്കുന്നത് മിനിമം വേജ് ഉയര്‍ത്തിയ നടപടിയെ ബാധിക്കുന്ന മേഖലകളിലാണെന്നതും ശ്രദ്ധേയമാണ്.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions