നാട്ടുവാര്‍ത്തകള്‍

കോഴിക്കോട് നിപ സ്ഥിരീകരിച്ച 43കാരന്റെ ആരോഗ്യനില ഗുരുതരം; 15 പേര്‍ ഹോം ക്വാറന്റീനില്‍

കോഴിക്കോട് നിപ സ്ഥിരീകരിച്ച നാല്‍പത്തിമൂന്നുകാരന്റെ ആരോഗ്യനില ഗുരുതരം. രോഗിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ ഹൈയസ്റ്റ് റിസ്‌ക്, ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 15 പേര്‍ ഹോം ക്വാറന്റീനില്‍ കഴിയുകയാണ്. രോഗിയുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു. 43കാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കൂടുതല്‍ ആളുകള്‍ രോഗലക്ഷണം കാണിക്കുകയാണെങ്കില്‍ മാത്രമേ രോഗിയുടെ സ്ഥലം കണ്ടൈന്‍മെന്റ് സോണാക്കി പ്രഖ്യാപിക്കുകയുള്ളൂ.

രാമനാട്ടുകര സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. പുണെ വൈറോളജി ലാബിലെ പരിശോധനാഫലം പോസിറ്റീവായിരുന്നു. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്

രോഗിക്ക് ആശുപത്രി ജീവനക്കാരുമായി സമ്പര്‍ക്കമുണ്ടായി. ജീവനക്കാരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. രണ്ട് തവണ രോ​ഗി ആശുപത്രിയിലെത്തി. നാളെ തിരുവനനന്തപുരത്ത് ഉന്നതതലയോ​ഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഹൈറിസ്ക് സാഹചര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions