യു.കെ.വാര്‍ത്തകള്‍

ഡോക്ടര്‍മാര്‍ തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന നാലുദിവസ സമരം പിന്‍വലിച്ചു

ഇംഗ്ലണ്ടിലെ റെസിഡന്റ് ഡോക്ടര്‍മാര്‍ തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന നാലുദിവസത്തെ സമരം അവസാന നിമിഷത്തില്‍ പിന്‍വലിച്ചു. 2023 മുതല്‍ നടക്കുന്ന വേതന തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഇത് 16-ാമത്തെ സമരനടപടിയായേനെ .

ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ശനിയാഴ്ച അറിയിച്ചതനുസരിച്ച്, സര്‍ക്കാര്‍ പുതിയൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചതിനെ തുടര്‍ന്ന് സമരം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ ഓഫര്‍ ഇപ്പോള്‍ സംഘടനയുടെ അംഗങ്ങള്‍ വോട്ടെടുപ്പിനായി നല്‍കുമെന്നും ബിഎംഎ ചെയര്‍മാന്‍ ഡോ ജാക്ക് ഫ്‌ലെച്ചപര്‍ പറഞ്ഞു.

സര്‍ക്കാര്‍ നിലപാട് മാറിയതോടെ ഞങ്ങള്‍ സമരം നിര്‍ത്തിവയ്ക്കുകയാണ്. ഡോക്ടര്‍മാരുടെ തൊഴില്‍ സുരക്ഷയും മികച്ച വേതനവും ന്യായമായ ആവശ്യമാണ്. ഇനി പുതിയ ഓഫര്‍ മതിയോയെന്ന് പതിനായിരക്കണക്കിന് വരുന്ന ഡോക്ടര്‍മാര്‍ വോട്ടെടുപ്പിലൂടെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അംഗങ്ങള്‍ ഓഫര്‍ തള്ളിയാല്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ബിഎംഎ അറിയിച്ചു.

2016ലെ സ്റ്റാന്‍ഡേര്‍ഡ് റെസിഡന്റ് ഡോക്ടര്‍ കരാര്‍ വ്യവസ്ഥകള്‍ എല്ലാ ഡോക്ടര്‍മാര്‍ക്കും ബാധകമാകും. ശരാശരി 6.6 ശതമാനം വേതന വര്‍ധന 2027 ഏപ്രിലോടെ പൂര്‍ണമായും നടപ്പിലാക്കാനും നടപടിയുണ്ടാകും.

ഏതായാലും സമരം പിന്‍വലിച്ചത് എന്‍എച്ച്എസിനു വലിയ ആശ്വാസമായി. ലോകകപ്പ് മത്സരങ്ങളും ചൂടേറിയ കാലാവസ്ഥയും മൂലം ആരോഗ്യ സേവന രംഗത്ത് കൂടുതല്‍ പേര്‍ ആവശ്യമായി വരുന്ന സമയത്താണ് ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചിരുന്നത്. സമരം മാറ്റിയതോടെ എന്‍എച്ച്എസിന് ആശ്വാസമായി.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions