യു.കെ.വാര്‍ത്തകള്‍

യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് ലെന്‍ഡര്‍മാര്‍

നൂറു ദിവസത്തോളം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാന്‍ വഴിയൊരുക്കുന്ന യുഎസ്-ഇറാന്‍ സമാധാന കരാര്‍ ബ്രിട്ടനിലെ മോര്‍ട്ട്‌ഗേജ് വിപണിയ്ക്കു പ്രതീക്ഷയേകുന്നു. ലോകത്തിന് തന്നെ ആശ്വാസമാകുന്ന കരാര്‍ ബ്രിട്ടന്റെ മോര്‍ട്ട്‌ഗേജ് വിപണിയില്‍ ആശ്വാസം സമ്മാനിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ജൂണ്‍ 18-നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുന്നത്. നിലവിലെ 3.75 ശതമാനത്തില്‍ നിന്നും നിരക്ക് കുറയാനുള്ള സാധ്യതകള്‍ ഏകദേശം അവസാനിച്ചിട്ടുണ്ട്. എന്നിരുന്നാലും നിരക്ക് വര്‍ധിക്കാതിരിക്കാനുള്ള സാധ്യതകള്‍ സമാധാന കരാര്‍ പുനരുജ്ജീവിപ്പിക്കും.

കാത്തിരുന്ന് കാണാമെന്ന നിലപാടില്‍ കമ്മിറ്റി തീരുമാനം കൈക്കൊണ്ടാല്‍ നിരക്കുകള്‍ വ്യത്യാസമില്ലാതെ തുടരും. അടുത്ത ബുധനാഴ്ച പണപ്പെരുപ്പ നിരക്ക് കൂടിയാലും ബാങ്ക് നിരക്ക് ഉയര്‍ത്തില്ലെന്നാണ് വിപണികള്‍ പ്രതീക്ഷിക്കുന്നത്.

ഇതിനിടെ പണം കടം കൊടുക്കാന്‍ ബാങ്കുകള്‍ക്കും, ബില്‍ഡിംഗ് സൊസൈറ്റികള്‍ക്കും കൂടുതല്‍ ഫ്‌ളെക്‌സിബിലിറ്റി നല്‍കാന്‍ ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റി മോര്‍ട്ട്‌ഗേജ് നിയമങ്ങളില്‍ മാറ്റം വരുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

യുകെ മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാര്‍ ഫിക്‌സഡ് ഡീലുകളുടെ നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറായിട്ടുണ്ട്. യുഎസ്-ഇറാന്‍ യുദ്ധത്തിന്റെ പ്രത്യാഘാതം ഏകദേശം വ്യക്തമാകുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

ഹോര്‍മുസ് കടലിടുക്ക് തുറക്കാനും, ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാനും സമാധാന കരാര്‍ വഴിയൊരുക്കുംഎന്നാണു കരുതുന്നത്. ജൂണ്‍ 19-ന് കരാറില്‍ ഇരുവിഭാഗവും ഒപ്പുവെയ്ക്കുമെന്നാണ് സൂചന. ഇത് എണ്ണ വിതരണത്തെ പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു.

അതേസമയം 60 ദിവസത്തേക്ക് ചര്‍ച്ചകള്‍ തുടരാനും, പരസ്പരം അംഗീകരിക്കാത്ത വിഷയങ്ങളില്‍ വിലപേശല്‍ തുടരാനുമാണ് ഇരു വിഭാഗത്തിന്റെയും നീക്കം.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions