യു.കെ.വാര്‍ത്തകള്‍

13 മാസം പ്രായമായ കുഞ്ഞിനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി കൊന്നു; അധ്യാപകന്‍ കുറ്റക്കാരനെന്ന് കോടതി

പങ്കാളിക്കൊപ്പം ചേര്‍ന്ന് ദത്തെടുക്കാന്‍ ഇരുന്ന കുഞ്ഞിനെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് വിധേയമാക്കി, കൊലപ്പെടുത്തിയ കേസില്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കുറ്റക്കാരനെന്ന് കോടതി. 13 മാസം മാത്രം പ്രായമുള്ള പ്രസ്റ്റണ്‍ ഡേവിയെ ലൈംഗിക ചൂഷണത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ 37-കാരന്‍ ജാമി വാര്‍ലിയെ കാത്തിരിക്കുന്നത് ജീവപര്യന്തം ശിക്ഷയാണ്.

കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ ഒപ്പം നിന്ന പങ്കാളി 32-കാരന്‍ ജോണ്‍ മക്‌ഗോവന്‍ ഫാസാകെര്‍ലിയും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഫിനാന്‍സ് കമ്പനിയില്‍ സെയില്‍സ് മാനേജറായിരുന്ന ഇയാള്‍ കുഞ്ഞിന്റെ മരണത്തിന് ഇടയാക്കുന്ന കാരണങ്ങള്‍ അനുവദിച്ചതിനും, ലൈംഗിക കുറ്റകൃത്യങ്ങളില്‍ പങ്കെടുത്തതിനുമാണ് ശിക്ഷ നേരിടുക.

കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭീതിജനകമായ കേസെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ കേസിനെ കുറിച്ച് പറയുന്നത്. ബ്ലാക്ക്പൂളിലെ വലിയ വീട്ടില്‍ ബഹുമാന്യരായ ആളുകളെന്ന് നടിച്ച് ജീവിച്ചിരുന്ന വാര്‍ലിയും, മക്‌ഗോവനും യഥാര്‍ത്ഥത്തില്‍ കുട്ടിപ്പീഡകരായിരുന്നുവെന്നത് പ്രദേശവാസികളെയും ഞെട്ടിച്ചു.

കുഞ്ഞിനെ ദത്തെടുത്ത കാമുകന്‍മാര്‍ സന്തോഷകരമായ ജീവിതം നല്‍കുന്നതിന് പകരം നാല് മാസം നീണ്ട അതിക്രമത്തിനാണ് നേതൃത്വം നല്‍കിയതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി. വാര്‍ലിയുടെ ലൈംഗിക അരാജകത്വങ്ങള്‍ നടപ്പാക്കാനുള്ള ഉപകരണമായാണ് കുഞ്ഞിനെ ഉപയോഗിച്ചത്.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions