നാട്ടുവാര്‍ത്തകള്‍

ഹെന്റി നൊവാക്ക് കൊലക്കേസ്; പ്രതിയ്ക്ക് നല്‍കിയിരിക്കുന്ന ശിക്ഷ കുറഞ്ഞുപോയെന്ന്- അപ്പീല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തു

യുകെയില്‍ 18 കാരനായ ഹെന്റി നൊവാക്കിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി വിക്രം ഡിഗ്വയ്ക്ക് വിധിച്ച ശിക്ഷ കുറഞ്ഞുപോയെന്ന രീതിയില്‍ പുന: പരിശോധിക്കാനായി കേസ് അപ്പീല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തു. 23 കാരനായ ഡിഗ്വയ്ക്ക് ജീവപര്യന്തം തടവാണ് വിധിച്ചത്. 21 വര്‍ഷം ജയിലില്‍ കഴിയണമെന്നതാണ് ശിക്ഷ.

കുത്തി കൊലപ്പെടുത്താനുപയോഗിച്ച കത്തി തന്റെ സിഖ് മതാചാരത്തിന്റെ ഭാഗമായി കൈവശം വച്ചതെന്ന് പ്രതി പറഞ്ഞു.

ഹെന്റി നൊവാക്കിന്റെ കൊലപാതകം യുകെ മുഴുവന്‍ ചര്‍ച്ചയായ സംഭവമാണ്. ഇതിന് കുറവായ ശിക്ഷ നല്‍കുന്നത് തെറ്റാണെന്ന് സോളിസിറ്റര്‍ ജനറല്‍ എല്ലി റീവ്‌സ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഡിഗ്വ, ഹെന്റി നൊവാക്ക് തനിക്കെതിരെ വംശീയ ആക്രമണം നടത്തിയെന്ന് വ്യാജ ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് മരണക്കിടക്കയില്‍ കിടന്നിരുന്ന ഹെന്റിയെ പൊലീസ് കൈവിലങ്ങ് അണിയിച്ചതും വലിയ വിവാദമായി.

കേസിന്റെ പശ്ചാത്തലത്തില്‍ പൊലീസിനെതിരെ ശക്തമായ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. ഹെന്റി നൊവാക്കിന്റെ മൊഴി പൊലീസ് വിശ്വസിച്ചില്ലെന്നും, അദ്ദേഹം വെള്ളക്കാരനായതിനാലാണ് ഇത്തരമൊരു സമീപനം ഉണ്ടായതെന്നുമുള്ള ആരോപണങ്ങളും ഉയര്‍ന്നു.

അപ്പീല്‍ കോടതി കേസ് പരിശോധിച്ച് നിലവിലെ ശിക്ഷ വര്‍ധിപ്പിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.

  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  • ഐഫോണും ബൈക്കും വാങ്ങാന്‍ ആലപ്പുഴയില്‍ വയോധികനെ കൊലപ്പെടുത്തി; 13കാരിയും മൂന്ന് കൗമാരക്കാരും കസ്റ്റഡിയില്‍!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions