യു.കെ.വാര്‍ത്തകള്‍

യുകെയെ ചുട്ടുപൊള്ളിക്കാന്‍ വീണ്ടും ഉഷ്ണതരംഗം; തെക്കന്‍ ഇംഗ്ലണ്ടില്‍ ആംബര്‍ മുന്നറിയിപ്പ്

ലണ്ടന്‍: യുകെയില്‍ വീണ്ടും കടുത്ത ഉഷ്ണതരംഗ മുന്നറിയിപ്പ്. തെക്കന്‍ ഇംഗ്ലണ്ടിലെ നിരവധി മേഖലകളില്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (UKHSA) ആംബര്‍ ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ട് പ്രഖ്യാപിച്ചു. കിഴക്കന്‍ ഇംഗ്ലണ്ട്, ലണ്ടന്‍, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് മേഖലകളിലാണ് മുന്നറിയിപ്പ് നിലവിലുള്ളത്.

വെള്ളിയാഴ്ച 30 ഡിഗ്രി സെല്‍ഷ്യസിലെത്തുന്ന താപനില ഞായറാഴ്ച 32 ഡിഗ്രിയിലേക്കും തിങ്കളാഴ്ച 34 ഡിഗ്രിവരെയും ഉയരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചില പ്രദേശങ്ങളില്‍ ശനിയാഴ്ചയോടെ ഔദ്യോഗിക ഹീറ്റ്‌വേവ് മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാകുമെന്നും മെറ്റ് ഓഫീസ് അറിയിച്ചു. ആംബര്‍ മുന്നറിയിപ്പ് എന്നത് പ്രായമായവര്‍ക്കും രോഗികള്‍ക്കും മാത്രമല്ല, പൊതുജനങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന സൂചനയാണ്.

അതേസമയം, ചൂട് കൂടുന്നതിനിടെ ജലാശയങ്ങളില്‍ സുരക്ഷ പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അടുത്തിടെ ചൂട് കാലാവസ്ഥയുമായി ബന്ധപ്പെട്ട് നിരവധി പേര്‍ ജലാശയങ്ങളില്‍ മുങ്ങി മരിച്ചത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നിര്‍ദേശം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായാണ് യൂറോപ്പിലുടനീളം ഇത്തരം അതിശക്തമായ ഉഷ്ണ തരംഗങ്ങള്‍ കൂടുതല്‍ പതിവാകുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

യൂറോപ്പിന് മുകളിലായി രൂപപ്പെടുന്ന ഉയര്‍ന്ന ന്യൂന മര്‍ദത്തിന്റെയും തെക്കന്‍ യൂറോപ്പില്‍ നിന്ന് വടക്കോട്ട് നീങ്ങുന്ന ചൂടന്‍ വായുപ്രവാഹത്തിന്റെയും സ്വാധീനമാണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണമാകുന്നത്.

ലണ്ടന്‍, കെന്റ്, എസെക്സ്, സറി, സസെക്സ് ഉള്‍പ്പെടെയുള്ള തെക്കന്‍, കിഴക്കന്‍ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യത. എന്നാല്‍ ദീര്‍ഘകാല പ്രവചനങ്ങളില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ താപനിലയുടെ കൃത്യമായ തോതില്‍ മാറ്റമുണ്ടാകാമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.

ഇംഗ്ലണ്ടിലും വെയിസിലും ആഞ്ഞടിച്ച, റെക്കോര്‍ഡ് ചൂട് അനുഭവപ്പെട്ട ഒരു ഉഷ്ണതരംഗത്തിനു ശേഷം മൂന്ന് ആഴ്ച്ചകള്‍ക്കിപ്പുറമാണ് ഇപ്പോള്‍ മറ്റൊരു ഉഷ്ണതരംഗം ഉണ്ടാകുന്നത്. ആദ്യ തരംഗത്തില്‍ ഇംഗ്ലണ്ടില്‍ 35.1 ഡിഗ്രി സെല്‍ഷ്യസ് വരെയും വെയില്‍സില്‍ 32.9 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് അനുഭവപ്പെട്ടിരുന്നു.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions