യു.കെ.വാര്‍ത്തകള്‍

യുകെയുടെ തൊഴിലില്ലായ്മ നിരക്ക് താഴ്ന്നു; കൂടൂതല്‍ പേര്‍ സ്വയം തൊഴിലിലേക്ക്

യുകെയിലെ തൊഴിലില്ലായ്മ നിരക്ക് അപ്രതീക്ഷിതമായി താഴ്ന്നതായി ഔദ്യോഗിക കണക്കുകള്‍. യുകെയില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണമേറിയതായി പറയുന്നു. അതേസമയം പുതിയ റിക്രൂട്ടുകള്‍ പേറോളില്‍ ജോലി ചെയ്യുന്നത് അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയിലായി. പ്രൈവറ്റ് സെക്ടറിലെ ശമ്പളവര്‍ദ്ധനവും തിരിച്ചടി നേരിടുന്നു

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏപ്രില്‍ വരെ മൂന്ന് മാസങ്ങളില്‍ 4.9 ശതമാനത്തിലാണ്. കഴിഞ്ഞ മാസത്തെ 5 ശതമാനത്തില്‍ നിന്നുമാണ് ഈ ഇടിവ്.

അതേസമയം അടിസ്ഥാന ശമ്പള വര്‍ദ്ധന 3.4 ശതമാനത്തില്‍ തുടരുകയാണ്. ഇത് ഇപ്പോഴും പണപ്പെരുപ്പ നിരക്കിന് മുകളിലാണെന്നതാണ് ആശ്വാസം. ലേബര്‍ വിപണി ദുര്‍ബലമാകുന്ന സാഹചര്യത്തില്‍ വരുമാന വളര്‍ച്ച 3.2 ശതമാനത്തിലേക്ക് താഴുമെന്നാണ് ആശങ്ക.

കൂടൂതല്‍ ആളുകള്‍ സ്വയം തൊഴിലിലേക്ക് തിരിയുന്നതായി ഒഎന്‍എസ് വ്യക്തമാക്കുന്നു. വേക്കന്‍സികളും കുറയുന്നത് തുടരുകയാണ്. പുതിയ ജീവനക്കാരെ എടുക്കാന്‍ സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കുന്നതായി ഇത് വ്യക്തമാക്കുന്നു. കുറഞ്ഞ വരുമാനം നല്‍കുന്ന മേഖലകളിലാണ് തുടര്‍ച്ചയായി ഈ ഇടിവ് രേഖപ്പെടുത്തുന്നത്, ഒഎന്‍എസ് പറയുന്നു.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions