ബിസിനസ്‌

പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

അടിസ്ഥാന പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പണപ്പെരുപ്പ സമ്മര്‍ദം ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുന്നതെന്ന് കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കി. അതേസമയം മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന ചെലവുകളാണ് ഈ വര്‍ഷം ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി.

യുഎസ്- ഇറാന്‍ സമാധാന കരാറിലേക്ക് നീങ്ങിയതോടെ എണ്ണ വില താഴ്ന്നിട്ടുണ്ടെങ്കിലും പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കുന്നു. പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ തുടരുന്നതിനിടെയാണ് പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയത്.

ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയിലെ ഒന്‍പത് അംഗങ്ങളില്‍ ഏഴ് പേരും ബേസ് റേറ്റ് മാറ്റമില്ലാതെ നിലനിര്‍ത്തുന്നതിനെ അനുകൂലിച്ചു. സാമ്പത്തിക മേഖല മെല്ലെപ്പോക്കിലേക്ക് നീങ്ങിയതോടെ പണപ്പെരുപ്പ ഭീഷണി വര്‍ദ്ധിക്കുന്നതാണ് ഇതിന് പ്രധാന കാരണം. രണ്ട് അംഗങ്ങള്‍ നിരക്ക് കൂട്ടുന്നതിനെ അനുകൂലിച്ചാണ് വോട്ട് ചെയ്തത്.

യുകെയുടെ പണപ്പെരുപ്പം 2.8 ശതമാനത്തിലാണ് കഴിഞ്ഞ മാസം എത്തിനില്‍ക്കുന്നത്. പലിശ നിരക്ക് പ്രഖ്യാപിച്ചതിന് ശേഷം പൗണ്ട് ഡോളറിന് എതിരെ 10 ആഴ്ചത്തെ താഴ്ന്ന നിലയിലേക്ക് വീണു.

  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  • യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു
  • പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍
  • പൗണ്ടിനെതിരെ രൂപ 128 ല്‍; പ്രധാന കറന്‍സികള്‍ക്കെതിരെയും വീഴ്ച, നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശനിരക്ക് 5.25% വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്
  • പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  • പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions