യു.കെ.വാര്‍ത്തകള്‍

കീര്‍ സ്റ്റാര്‍മറെ രാജിവയ്പ്പിക്കാന്‍ നീക്കം ശക്തമാക്കി ബേണ്‍ഹാം അനുകൂലികള്‍; കൂടെ കാബിനറ്റ് മന്ത്രിമാരും

മേക്കര്‍ഫീല്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് എത്തുന്ന ആന്‍ഡി ബേണ്‍ഹാമിനായി വഴിയൊരുക്കിയില്ലെങ്കില്‍ കീര്‍ സ്റ്റാര്‍മറെ താഴെയിറക്കുമെന്നു വിമതര്‍. ദിവസങ്ങള്‍ക്കുള്ളില്‍ പ്രധാനമന്ത്രിക്ക് ദയനീയമായി ഒഴിഞ്ഞ് പോകേണ്ടി വരുന്ന അവസ്ഥ ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. ബേണ്‍ഹാമിനെ നേതാവായി അവരോധിക്കാന്‍ അദ്ദേഹത്തിന്റെ ക്യാംപ് ശ്രമിക്കുമ്പോള്‍ ഏത് വെല്ലുവിളിയും നേരിടുമെന്ന നിലപാട് തുടരുകയാണ് സ്റ്റാര്‍മര്‍.

ഉപതെരഞ്ഞെടുപ്പില്‍ ബേണ്‍ഹാം വന്‍വിജയം നേടിയത് സ്റ്റാര്‍മറുടെ ഭരണകാലം അവസാനിക്കണമെന്ന സൂചനയാണ് നല്‍കുന്നതെന്ന് ചില കാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഈ സമ്മറില്‍ തന്നെ സ്ഥാനമൊഴിഞ്ഞ് പോകാന്‍ സമയക്രമം തീരുമാനിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഹെയ്ദി അലക്‌സാണ്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടതായാണ് വിവരം.

ചൊവ്വാഴ്ച കാബിനറ്റ് യോഗം ചേരുമ്പോള്‍ പ്രധാനമന്ത്രിക്ക് മുന്‍പത്തേക്കാള്‍ അതൃപ്തരായ മന്ത്രിമാരെയാണ് നേരിടേണ്ടി വരിക. അടുത്ത ഏതാനും ദിവസങ്ങളില്‍ പ്രധാനമന്ത്രി പദത്തില്‍ നിന്നും സ്റ്റാര്‍മറെ പുറത്തെത്തിക്കുകയാണ് ഉദ്ദേശമെന്ന് സ്രോതസ്സുകള്‍ വെളിപ്പെടുത്തി. എന്നിട്ടും നിലപാട് മാറ്റിയില്ലെങ്കില്‍ കാബിനറ്റ് യോഗം ഇതിന് തീരുമാനം വരുത്തും. മാന്യമായി വഴിമാറിയില്ലെങ്കില്‍ ഗവണ്‍മെന്റിന് മുഴുവന്‍ കേടുപാട് വരുന്ന നിലയിലാകും കാര്യങ്ങള്‍, സ്രോതസ്സ് വ്യക്തമാക്കി.

ബ്രിട്ടന് പുതിയ പാതയൊരുക്കുമെന്നാണ് ബേണ്‍ഹാം പ്രഖ്യാപിച്ചിരിക്കുന്നത്. നിയുക്ത എംപിയായി മാറിയ അദ്ദേഹം ലേബര്‍ ഗവണ്‍മെന്റിന് ജനങ്ങളോട് തിരികെ ചേരാനുള്ള അവസാന അവസരമാണ് ഇതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ബേണ്‍ഹാം പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ ഭരണം ഇടതുപക്ഷത്തിന്റെ കൈയിലെത്തുമെന്ന ആശങ്കയും സജീവമാണ്. നയപരമായ പല തീരുമാനങ്ങളും വമ്പന്‍ ചെലവ് വരുത്തുമെന്നാണ് ഭീതി.

ഒന്‍പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് താന്‍ വിജയിച്ചത് ഒരു വഴിത്തിരിവാകുമെന്ന് വിജയപ്രസംഗത്തില്‍ ബേണ്‍ഹാം പ്രസ്താവിച്ചത് സ്റ്റാര്‍മര്‍ക്ക് കൂടിയുള്ള മുന്നറിയിപ്പാണ്. 'എന്റെ സ്വന്തം പാര്‍ട്ടിയോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഇത് മാറ്റത്തിനുള്ള അവസാന അവസരമാണെന്നാണ്. ഇതാണ് നൂറുകണക്കിന് ആളുകളുടെ പടിവാതില്‍ക്കല്‍ എത്തിയപ്പോള്‍ ഞാന്‍ കേട്ടത്. അത് കേള്‍ക്കാന്‍ നമ്മള്‍ തയ്യാറാകണം. രണ്ടാമതൊരു അവസരം ഉണ്ടാകില്ല', ബേണ്‍ഹാം വ്യക്തമാക്കി.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions