യു.കെ.വാര്‍ത്തകള്‍

എഡിന്‍ബറോയില്‍ ആക്രമണ പരമ്പരയില്‍ അഞ്ചു പേര്‍ക്ക് പരിക്ക്; 36 കാരന്‍ അറസ്റ്റില്‍

എഡിന്‍ബറോ നഗരത്തില്‍ വെള്ളിയാഴ്ച രാത്രി നടന്ന ആക്രമണ പരമ്പരയില്‍ 36 കാരനായ സ്‌കോട്ടിഷ് പൗരനെതിരെ നടപടിയെടുത്തു. സംഭവത്തിന്റെ സ്വഭാവം പരിഗണിച്ച് ഭീകര വിരുദ്ധ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കാണ് അന്വേഷണ ചുമതല. പൊതുജനങ്ങള്‍ ഇനി ആശങ്കപ്പെടേണ്ടതില്ലെന്ന് പൊലീസ് വ്യക്തമാക്കി.

വെള്ളിയാഴ്ച രാത്രി 8.50 ഓടെ നഗരത്തിലെ സൈറ്റ്ഹില്‍ പ്രദേശത്ത് രണ്ടു പേര്‍ ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു. തുടര്‍ന്ന് ടെല്‍ഫോര്‍ഡ് റോഡ്, ലെയ്ത് വാക്ക് എന്നിവിടങ്ങളിലും മൂന്നു പേര്‍ കൂടി ആക്രമണത്തിനിരയായി.

ബ്രൂംഹൗസ് മോസ്‌കില്‍ നിന്ന് പുറത്തിറങ്ങിയ രണ്ടു വിശ്വാസികളെ സമീപത്തെ പാര്‍ക്കില്‍ ആക്രമണത്തിനിരയായതായി സ്‌കോട്ടിഷ് അസോസിയേഷന്‍ ഓഫ് മോസ്‌ക് അറിയിച്ചു.പൊലീസ് പ്രതിയെ ഉടന്‍കസറ്റഡിയിലെടുത്തു.

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍, മേല്‍വസ്ത്രമില്ലാതെ നീളമുള്ള ആയുധവുമായി തെരുവിലൂടെ നടന്നുനീങ്ങുകയും ഒരു റസ്റ്റോറന്റിന്റെ വാതില്‍ അടിച്ചുതകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരാളെ കാണാം. മറ്റൊരു വീഡിയോയില്‍ ഇയാള്‍ 'രാജ്യത്തെ സംരക്ഷിക്കുകയാണ്' എന്ന് വിളിച്ചുപറയുന്നതും കാണാം.

അഞ്ചു പുരുഷന്മാര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. മുസ്ലീം വിദ്വേഷമാണ് ആക്രമണത്തിന് പ്രേരണയായതെന്നാണ് സൂചന. സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു.കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഉറപ്പു നല്‍കി.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions