യു.കെ.വാര്‍ത്തകള്‍

ലേബര്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; പ്രധാനമന്ത്രി പദം രാജിവയ്ക്കാന്‍ കീര്‍ സ്റ്റാര്‍മര്‍

നീണ്ട ഇടവേളയ്ക്കു ശേഷം അധികാരത്തിലെത്തിയ ലേബര്‍ പാര്‍ട്ടിയ്ക്ക് തലവേദനയായി നേതാക്കളുടെ കലഹം. 2024 ജൂലൈ 5ന് വന്‍ഭൂരിപക്ഷം നേടി സര്‍ക്കാര്‍ രൂപീകരിച്ച കീര്‍ സ്റ്റാര്‍മര്‍ രണ്ടുവര്‍ഷംതികയുന്നതിനു മുമ്പേ പടിയിറങ്ങുകയാണ്. പാര്‍ട്ടിയില്‍ തന്റെ നിയന്ത്രണം കൈവിട്ടതായി തിരിച്ചറിഞ്ഞ സ്റ്റാര്‍മര്‍ തിങ്കളാഴ്ച പ്രധാനമന്ത്രി പദം രാജിവെയ്ക്കുമെന്നാണ് നിലവിലെ സൂചനകള്‍.

കാബിനറ്റിലെ മന്ത്രിമാര്‍, നം.10 ഉപദേശകര്‍, യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ക്ക് പുറമെ പ്രധാന ലേബര്‍ ഡോണര്‍മാരുമായും ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി തന്റെ പദവിക്ക് ഇനി ആയുസ്സില്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാര്യ വിക്ടോറിയയുമായി സംസാരിക്കുന്ന കീര്‍ സ്റ്റാര്‍മര്‍ ഇപ്പോഴും അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും സംസാരമുണ്ട്.

തിങ്കളാഴ്ചയോ, ആഴ്ചയിലെ ഏതെങ്കിലും ദിവസമോ സ്റ്റാര്‍മറുടെ ഭാഗത്ത് നിന്നും വ്യക്തമായ പ്രസ്താവന ഉണ്ടാകുമെന്ന് സീനിയര്‍ ലേബര്‍ വൃത്തങ്ങള്‍ ഒബ്‌സേര്‍വറിനോട് പറഞ്ഞു. പ്രധാനമന്ത്രി പോരാട്ടം തുടരുമെന്നാണ് ഡൗണിംഗ് സ്ട്രീറ്റിന്റെ പ്രതികരണം. ബേണ്‍ഹാമിന് പുറമെ മുന്‍ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗും നേതൃപോരാട്ടത്തിന് ഇറങ്ങാന്‍ ഒരുക്കത്തിലാണ്.

രാജ്യത്തിന് എന്തായിരിക്കും മികച്ച തീരുമാനമെന്ന നിലയിലാണ് സ്റ്റാര്‍മറുടെ ആലോചന. നേതൃത്വ പോരാട്ടം നടന്നാല്‍ പാര്‍ട്ടിയും, ഗവണ്‍മെന്റും കുഴപ്പത്തിലാകുമെന്ന് അദ്ദേഹത്തിന് ഏറെക്കുറെ ഉറപ്പുണ്ട്. ഗവണ്‍മെന്റിന്റെ വീഴ്ചകളും, പോരായ്മകളും വേട്ടയാടിയപ്പോഴും പിടിച്ചുനിന്ന കീര്‍ സ്റ്റാര്‍മര്‍ക്ക് മേക്കര്‍ഫീല്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ആന്‍ഡി ബേണ്‍ഹാം വിജയിച്ച് കയറിയതോടെയാണ് വഴിയടഞ്ഞത്. എങ്കിലും പൂര്‍ണ്ണമായും സ്ഥാനം കൈവിടാന്‍ സ്റ്റാര്‍മര്‍ സന്നദ്ധത അറിയിച്ചിട്ടില്ല.

അതേസമയം, ആന്‍ഡി ബേണ്‍ഹാമിനെ ഈസിയായി സ്ഥാനാരോഹണം നടത്താന്‍ സ്റ്റാര്‍മര്‍ അനുവദിക്കില്ലെന്നും വാര്‍ത്തയുണ്ട്. ഇതിന്റെ ഭാഗമായി വെസ് സ്ട്രീറ്റിംഗിന് പിന്തുണ നല്‍കി സമ്പൂര്‍ണ്ണ ലേബര്‍ നേതൃപോരാട്ടത്തിന് അവസരമൊരുക്കാനും നീക്കം നടക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ അനുഗ്രഹാശ്ശിസ്സുകള്‍ ലഭിച്ചാല്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ സ്ട്രീറ്റിംഗിന് പിന്തുണ നല്‍കുകയും നേതൃപോരാട്ടത്തിന് 81 എംപിമാരുടെ നോമിനേഷന്‍ സാധ്യമാകുകയും ചെയ്യും.


  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions