യു.കെ.വാര്‍ത്തകള്‍

രാജി പ്രഖ്യാപിച്ചു കീര്‍ സ്റ്റാര്‍മര്‍; ലേബര്‍ പാര്‍ട്ടിയില്‍ നേതൃത്വമാറ്റത്തിന് തുടക്കം

പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് രാജി പ്രഖ്യാപിച്ച് കീര്‍ സ്റ്റാര്‍മര്‍. പ്രധാനമന്ത്രി പദത്തില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേയാണ് രാജി. രാജി തീരുമാനം ചാള്‍സ് രാജാവിനെ അറിയിച്ചതായും കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. സെപ്തംബര്‍ ആദ്യവാരം പുതിയ പ്രധാനമന്ത്രി അധികാരത്തിലേറുമെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ കീര്‍ സ്റ്റാര്‍മര്‍ പദവിയില്‍ തുടരും.

പാര്‍ട്ടി എംപിമാര്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. ലേബര്‍ പാര്‍ട്ടി നേതാവ് ആന്‍ഡി ബേണ്‍ഹാം ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സ്റ്റാര്‍മര്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായത്. ആന്‍ഡി ബേണ്‍ഹാം വൈകാതെ പ്രധാനമന്ത്രി പദത്തിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്.

മന്ത്രിമാരും ഉപദേശകരും തൊഴിലാളി യുണിയന്‍ നേതാക്കളുമായി ചര്‍ച്ചയ്ക്ക് ശേഷമാണ് കീര്‍ സ്റ്റാര്‍മര്‍ രാജി തീരുമാനത്തിലെത്തിയത്. വിമത നീക്കത്തിന് പിന്നാലെയാണ് രാജി.2024 ജൂലൈ അഞ്ചിനാണ് 411 സീറ്റു നേടി കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ അധികാരത്തിലേറിയത്.

അടുത്തിടെ നടന്ന മേക്കര്‍ഫീല്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ ആന്‍ഡി ബേണ്‍ഹം നേടിയ നിര്‍ണായക വിജയത്തിന് പിന്നാലെ സ്റ്റാര്‍മറുടെ നേതൃത്വത്തിനെതിരായ പ്രതിഷേധം ശക്തമായി. നിരവധി ലേബര്‍ എംപിമാരും മന്ത്രിമാരും നേതൃത്വമാറ്റം ആവശ്യപ്പെട്ടിരുന്നു. ആദ്യം രാജിവെക്കില്ലെന്ന നിലപാടിലായിരുന്ന സ്റ്റാര്‍മര്‍, പാര്‍ട്ടിക്കുള്ളിലെ പിന്തുണ ഗണ്യമായി കുറഞ്ഞതും അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ റിഫോം യുകെയില്‍ നിന്നുള്ള വെല്ലുവിളി ശക്തമാകുമെന്ന ആശങ്കയും ഉയര്‍ന്നതോടെ പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ബേണ്‍ഹമാണ് പുതിയ പ്രധാനമന്ത്രിക്കായുള്ള പ്രധാന സാധ്യതക്കാരനായി വിലയിരുത്തപ്പെടുന്നത്.


പ്രാദേശിക തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികള്‍, സാമ്പത്തിക രംഗത്തെ വെല്ലുവിളികള്‍, നയപരമായ വിവാദങ്ങള്‍, മന്ത്രിസഭയ്ക്കുള്ളിലെ അസ്വാരസ്യങ്ങള്‍ എന്നിവ സ്റ്റാര്‍മറുടെ നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ രാജിയോടെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ബ്രിട്ടന് ഏഴാമത്തെ പ്രധാനമന്ത്രിയെ തേടേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions