യു.കെ.വാര്‍ത്തകള്‍

16-കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്; നോര്‍ത്താംപ്ടണ്‍ ബിഷപ്പ് കുരുക്കില്‍

70 കാരനായ നോര്‍ത്താംപ്ടണ്‍ ബിഷപ്പിനെതിരെ രണ്ട് ബലാത്സംഗ കേസുകള്‍ റെജിസ്റ്റര്‍ ചെയ്തു. 16 വയസ്സില്‍ താഴെ പ്രായമുള്ള ഒരു പെണ്‍കുട്ടിയെ രണ്ട് തവണ ബലാത്സംഗം ചെയ്തതിനാണ് ബിഷപ്പ് ഡേവിഡ് ഓക്ലിക്ക് എതിരെ ഇപ്പോള്‍ പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ബിഷപ്പിനെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന്, 2025 ഒക്ടോബറില്‍ ബിഷപ്പ് അനിശ്ചിതകാലത്തേക്ക് ചുമതലകളില്‍ നിന്നും മാറിനില്‍ക്കുന്നതായി നോര്‍ത്താംപ്ടണ്‍ രൂപത അറിയിക്കുകയും ചെയ്തിരുന്നു.


വ്യക്തിപരമായ കാരണങ്ങളാലാണിതെന്നും അറിയിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍, തീര്‍ത്തും ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇതെന്ന് പറഞ്ഞ രൂപത, കൂടുതല്‍ നിയമനടപടികള്‍ എന്തെല്ലാമായിരിക്കും എന്നതിനെ കുറിച്ച് വ്യക്തത വരുത്തിയില്ല. 2020 ല്‍ ആയിരുന്നു ബിഷപ്പ് ഓക്ലിയെ നോര്‍ത്താംപ്ടണ്‍ ബിഷപ്പായി പോപ്പ് ഫ്രാന്‍സിസ് നിയമിച്ചത്. വരുന്ന ആഗസ്റ്റ് 14 ന് ബിഷപ്പ് കാനോക്ക് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകും.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions