യു.കെ.വാര്‍ത്തകള്‍

നോട്ടിംഗ്ഹാം എന്‍എച്ച്എസ് ട്രസ്റ്റില്‍ നൂറുകണക്കിന് അമ്മമാരും, കുഞ്ഞുങ്ങളും അകാരണമായി മരണപ്പെട്ടു

എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ സ്ഥിതി ഗുരുതരമാണെന്നു വ്യക്തമാക്കി നോട്ടിംഗ്ഹാം എന്‍എച്ച്എസ് ട്രസ്റ്റിലെ സംഭവങ്ങള്‍. നൂറുകണക്കിന് അമ്മമാരും, കുഞ്ഞുങ്ങളും നോട്ടിംഗ്ഹാം എന്‍എച്ച്എസ് ട്രസ്റ്റില്‍ അകാരണമായി മരണപ്പെട്ടുവെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഹ്യൂമന്‍ ടിഷ്യൂ അതോറിറിയുടെ റിപ്പോര്‍ട്ടിലാണ് നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ ഗുരുതര വീഴ്ചകള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്തത്.

ആശുപത്രി ട്രസ്റ്റില്‍ വീഴ്ചകള്‍ സാധാരണമായി മാറിയതോടെ നൂറുകണക്കിന് അമ്മമാരും, കുഞ്ഞുങ്ങളുമാണ് മരണത്തിനും, ഗുരുതര പരുക്കുകള്‍ക്കും ഇരയായത്. തങ്ങളുടെ മറ്റേണിറ്റി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും എന്‍യുഎച്ച് എന്‍എച്ച്എസ് ട്രസ്റ്റിലെ മേധാവികള്‍ 'ഒന്നും ചെയ്തില്ലെന്ന്' റിപ്പോര്‍ട്ട് തയ്യാറാക്കിയ ചെയര്‍ ഡോണാ ഓക്‌ഡെന്‍ ചൂണ്ടിക്കാണിച്ചു.

2016-ല്‍ മരിച്ച ഒരു കുഞ്ഞിന്റെ മൃതദേഹം ജീര്‍ണ്ണിച്ച് പോയതായി കണ്ടെത്തിയ സംഭവത്തോടെയാണ് നോട്ടിംഗ്ഹാം എന്‍എച്ച്എസ് ട്രസ്റ്റിലെ പ്രശ്‌നങ്ങള്‍ പുറത്തെത്തിയത്. അന്വേഷണം ആരംഭിച്ച എച്ച്ടിഎ ബോഡി ഓഡിറ്റ് മറ്റ് മൃതദേഹങ്ങളും സമാനമായ മോശം അവസ്ഥ നേരിടുകയാണെന്ന് കണ്ടെത്തി. ആവശ്യത്തിന് ഫ്രീസറുകള്‍ ഇല്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ ബാഗില്‍ സീല്‍ ചെയ്ത് റെഫ്രിജറേറ്ററില്‍ വെയ്ക്കുന്നത് പോലുള്ള രീതികളാണ് ഇവിടെ നടന്നിരുന്നത്.

വീഴ്ചകളില്‍ രോഗികളോട് നോട്ടിംഗ്ഹാം ട്രസ്റ്റ് മാപ്പ് പറഞ്ഞിട്ടുണ്ട്. എച്ച്ടിഎ മുന്നോട്ട് വെച്ച ആശങ്കകള്‍ പരിഹരിക്കാന്‍ നടപടി ആരംഭിച്ചതായി ട്രസ്റ്റ് അറിയിച്ചു.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions