യു.കെ.വാര്‍ത്തകള്‍

രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസില്‍ മലയാളി ജൂനിയര്‍ ഡോക്ടര്‍ക്ക് 14 വര്‍ഷം കഠിന തടവ്


സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട യുവതികളെ വീടുകളില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത കേസില്‍ മലയാളി ജൂനിയര്‍ ഡോക്ടര്‍ക്ക് 14 വര്‍ഷം കഠിന തടവ്. സറെയിലെ റെഡ്ഹില്ലില്‍ താമസിച്ചിരുന്ന ട്രെയിനി സര്‍ജന്‍ സലില്‍ കൊരമ്പയിലിനെയാണ് (34) ട്രൂറോ ക്രൗണ്‍ കോടതി ശിക്ഷിച്ചത്. ജഡ്ജി സൈമണ്‍ കാറാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി വിധി പറഞ്ഞത്.

മൂന്ന് ബലാത്സംഗ കുറ്റങ്ങളാണ് സലിലിനെതിരെ തെളിഞ്ഞത്. രണ്ട് ഇരകളുമായി ബന്ധപ്പെട്ട കേസുകളില്‍ ഏഴു വര്‍ഷം വീതമാണ് ശിക്ഷ അനുഭവിക്കേണ്ടത്. പ്രതി ആകെ 14 വര്‍ഷം ജയിലില്‍ കഴിയണം. കൂടാതെ പ്രതിയുടെ പേര് ജീവപര്യന്തം ലൈംഗീക കുറ്റവാളികളുടെ രജിസ്റ്ററില്‍ ഉള്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു.

2016 മുതല്‍ 2021 വരെ യുകെയിലെ വിവിധ ആശുപത്രികളില്‍ കൊളോറക്ടല്‍, വാസ്‌കുലര്‍ വിഭാഗങ്ങളില്‍ ട്രെയിനി സര്‍ജനായി ഇയാള്‍ ജോലി ചെയ്തിരുന്നു.

2023 നവംബറില്‍ നടന്ന ആദ്യ വിചാരണയിലും സലില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതി അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് കോടതി ശിക്ഷ റദ്ദാക്കുകയും പുനര്‍ വിചാരണയ്ക്ക് ഉത്തരവിടുകയുമായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച നടന്ന പുനര്‍വിചാരണയിലാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. 2020 ഓഗസ്തില്‍ നോര്‍ത്ത് ഡെവണില്‍ ആദ്യ ഇരയെ ബലാത്സംഗം ചെയ്തതും 2021 മാര്‍ച്ചില്‍ കോണ്‍വാളില്‍ രണ്ടാമത്തെ ഇരയെ രണ്ടുതവണ ബലാത്സംഗം ചെയ്തതുമാണ് കേസിന് ആധാരം.

അഞ്ചു വര്‍ഷത്തോളമായി തുടരുന്ന അന്വേഷണത്തില്‍ ഉറച്ചു നല്‍ക്കുകയും രണ്ടുതവണ വിചാരണ നേരിടേണ്ടി വന്നിട്ടും പിന്മാറാതെ മുന്നോട്ട് പോയ ഇരകളെ ഡെവണ്‍ ആന്‍ഡ് കോര്‍ണ്വാള്‍ പൊലീസ് അഭിനന്ദിച്ചു. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പൊലീസ് വ്യക്തമാക്കി.


തന്റെ ഇരകളില്‍ ഒരാളുടെ പശ്ചാത്തലം അന്വേഷിക്കാന്‍ 34-കാരനായ ഡോക്ടര്‍ സ്വകാര്യ അന്വേഷണകനെ നിയോഗിച്ച വിവരം പുറത്തുവന്നതാണ് പുതിയ തെളിവായി മാറിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് ഇരകളും കോടതിയില്‍ തിരിച്ചെത്തി തങ്ങളുടെ തെളിവുകള്‍ നല്‍കേണ്ടിയും വന്നു.

ലൈംഗിക വേട്ടക്കാരനായ സലില്‍ കൊരമ്പയില്‍ രോഗികളുടെ ആത്മവിശ്വാസം നേടി വീടുകളിലെത്തി ബലാത്സംഗത്തിന് ഇരയാക്കുകയാണ് ചെയ്തിരുന്നതെന്ന് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാണിച്ചു. ബലാത്സംഗത്തിനിടെ ഇരകളെ ഇയാള്‍ ശ്വാസംമുട്ടിക്കുകയും ചെയ്തു.

സലിലിനേക്കാള്‍ 16 വയസ്സ് മുതിര്‍ന്ന സ്ത്രീക്ക് ഫേസ്ബുക്കില്‍ സന്ദേശം അയച്ചാണ് ഇയാള്‍ അടുത്തത്. ഒരിക്കല്‍ നേരില്‍ കണ്ടുമുട്ടുകയും, പരസ്പര സമ്മതത്തോടെ ലൈംഗികതയിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ ഇതൊരിക്കലും ആവര്‍ത്തിക്കരുതെന്ന് സ്ത്രീ പറഞ്ഞെങ്കിലും പിന്നീട് വീട്ടിലെത്തിയ സലില്‍ ഇവരെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

മുറി വാടകയ്ക്ക് നല്‍കാനുണ്ടെന്ന് പരസ്യം നല്‍കിയ സ്ത്രീയായിരുന്നു രണ്ടാമത്തെ ഇര. ഇത് അന്വേഷിച്ചെത്തിയ സലില്‍ പിന്നീട് ഫോണില്‍ ബന്ധപ്പെടുകയും വീട്ടിലെത്തുകയുമായിരുന്നു. ഒരുമിച്ച് ഭക്ഷണം കഴിച്ചതിന് ശേഷം ബോധക്ഷയം ഉണ്ടായ സ്ത്രീയെ ഇയാള്‍ രണ്ട് തവണയാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തിന് ശേഷം തന്റെ ഫോണ്‍ നമ്പര്‍ എങ്ങനെ കൈക്കലാക്കിയെന്ന് ഇവര്‍ അന്വേഷിച്ചു.

റോയല്‍ കോണ്‍വാള്‍ ആശുപത്രിയില്‍ വിവരം അറിയിച്ചതോടെയാണ് സലില്‍ 40-ഓളം സ്ത്രീകളുടെ വിവരങ്ങള്‍ പരിശോധിച്ചതായി കണ്ടെത്തിയത്. ഇതോടെയാണ് ഈ സ്ത്രീ വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തതും ഡോക്ടര്‍ കുരുങ്ങുന്നതും.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions