യു.കെ.വാര്‍ത്തകള്‍

9 കാരിയുടെ മരണം; അബദ്ധത്തില്‍ സംഭവിച്ചതെന്ന വാദം അംഗീകരിച്ച് 16 കാരനെ കുറ്റവിമുക്തനാക്കി

യുകെയിലെ നോര്‍ത്ത് സോമര്‍സെറ്റിലെ വെസ്റ്റണ്‍ സൂപ്പര്‍ മെയറില്‍ ഒമ്പത് വയസുകാരിയായ ആരിയ തോര്‍പ്പിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ 16 കാരനായ ബാലനെ കോടതി കുറ്റവിമുക്തനാക്കി. കൊലപാതകത്തിനും നരഹത്യയ്ക്കുമുള്ള കുറ്റങ്ങള്‍ ചുമത്തിയിരുന്നെങ്കിലും സംഭവം മനപൂര്‍വമല്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ജൂറി വിലയിരുത്തി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതിയുടെ പേര് പുറത്തുവിട്ടിട്ടില്ല.

2025 ഡിസംബറില്‍ വീട്ടിലുണ്ടായ സംഭവത്തിലാണ് ആരിയയ്ക്ക് നെഞ്ചില്‍ മാരകമായി കുത്തേറ്റത്. അടുക്കളയില്‍ നിന്ന് കത്തി എടുത്ത് ആരിയയെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഫെന്‍സിങ് കളിക്കുന്നതുപോലെ മുന്നോട്ട് ആഞ്ഞുവീശിയപ്പോള്‍ അബദ്ധത്തില്‍ കുത്തേറ്റതാണെന്ന് പ്രതി കോടതിയില്‍ മൊഴി നല്‍കി. കുത്തേറ്റതിന് ശേഷം ഭയന്നുപോയ താന്‍ സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോയെന്നും പിന്നീട് സമീപത്തെ റെയില്‍വേ സ്റ്റേഷനില്‍ കുട്ടികളോട് ഇതു ഒരു അപകടകരമായിരുന്നുവെന്ന് പറഞ്ഞതായും കോടതി കേട്ടു.

കുത്തേറ്റതിന് പിന്നാലെ ആരിയ അതിവേഗം മരിച്ചെന്നാണ് മെഡിക്കല്‍ റെക്കോര്‍ഡുകള്‍ പറയുന്നു. ഏഴു ദിവസത്തെ വിചാരണയ്ക്കും മൂന്നു ദിവസത്തെ ചര്‍ച്ചകള്‍ക്കും ശേഷം ജൂറി ഏക കണ്ഠമായാണ് ഇയാളെ കുറ്റവിമുക്തനായുള്ള വിധി പ്രഖ്യാപിച്ചത്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions