യു.കെ.വാര്‍ത്തകള്‍

പുതിയ പ്രധാനമന്ത്രിയുടെ വരവ്: കെയര്‍ വര്‍ക്കര്‍മാരെയും കുടുംബങ്ങളെയും കൂട്ടമായി നാടുകടത്തില്ല!

പുതിയ പ്രധാനമന്ത്രിയായി ആന്‍ഡി ബേണ്‍ഹാമിന്റെ വരവോടെ ഇമിഗ്രേഷന്‍ പദ്ധതികളില്‍ ഹോം ഓഫീസ് അയവു വരുത്തുമെന്ന് സൂചന. ബേണ്‍ഹാമിന്റെ വരവ് ആയിരക്കണക്കിന് കെയര്‍ വര്‍ക്കര്‍മാര്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും ഗുണമായി മാറുമെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യുകെയില്‍ പെര്‍മനന്റ് റസിഡന്‍സി ലഭിക്കാന്‍ പത്ത് വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്ന ഭീതിയില്‍ നിന്നും വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ക്കും, പ്രിയപ്പെട്ടവര്‍ക്കും ഇളവ് ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്.

ബേണ്‍ഹാം പ്രധാനമന്ത്രി പദത്തിലെത്തുമ്പോള്‍ സുപ്രധാന സ്ഥാനം ലഭിക്കാന്‍ ഇടയുള്ള ഹോം സെക്രട്ടറി ഷബാന മഹ്മൂദ് ഈ ഇളവ് സമ്മാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ ജൂനിയര്‍ മിനിസ്റ്റര്‍ മൈക്ക് ടാപ്പാണ് ഈ വിവരം പുറത്തുവിട്ടത്. അനുമതിയില്ലാതെ പദ്ധതി പുറത്തുവിട്ട ടാപ്പിനെ പുറത്താക്കാനുള്ള ശ്രമത്തിലാണ് ഹോം സെക്രട്ടറി.

ബേണ്‍ഹാമിന്റെ പ്രീതി നേടാനായി തന്റെ ഐഡിയയായി പദ്ധതിയെ അവതരിപ്പിച്ചാണ് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ഹോം ഓഫീസിന്റെ കണ്ണിലെ കരടായി മാറിയത്. എന്നാല്‍ ടാപ്പിനെ പുറത്താക്കാനുള്ള മഹ്മൂദിന്റെ ആവശ്യം സ്റ്റാര്‍മര്‍ അംഗീകരിച്ചിട്ടില്ല.

ചൊവ്വാഴ്ചയാണ് ഹോം സെക്രട്ടറി തന്റെ ഇമിഗ്രേഷന്‍ & അസൈലം ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. യുകെയില്‍ ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ ലഭിക്കാന്‍ നിലവിലെ അഞ്ച് വര്‍ഷത്തെ യോഗ്യത പത്തായി ഉയരുമോയെന്നതാണ് പ്രധാന ചോദ്യം.

ആന്‍ഡി ബേണ്‍ഹാമിന്റെ 'ഗുഡ് ബുക്കില്‍' ഇടം കിട്ടിയില്ലെങ്കില്‍ പുതിയ മന്ത്രിസഭാ രൂപീകരണത്തില്‍ സ്ഥാനമുണ്ടാകില്ലെന്ന് ഷബാന മഹ്മൂദിനും നന്നായറിയാം. ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിനിലെ മാറ്റങ്ങളാണ് മലയാളികള്‍ ഉള്‍പ്പെടെ കുടിയേറ്റക്കാരെ ബാധിക്കുക. കെയര്‍ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ ഇതില്‍ മാറ്റമുണ്ടായാല്‍ ബാധിക്കും. ഇവരുടെ കുടുംബാംഗങ്ങളും ഇതേക്കുറിച്ച് ആശങ്കയിലാണ്.
നല്ലൊരു ശതമാനം കുടിയേറ്റ ജോലിക്കാര്‍ക്കും ഐഎല്‍ഐ യോഗ്യത നിലവിലെ അഞ്ച് വര്‍ഷം പത്ത് വര്‍ഷമാക്കി ഉയര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ട്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions