യു.കെ.വാര്‍ത്തകള്‍

ചൂടിന് പിന്നാലെ ഇടിമിന്നലും മഴയും; ഹീത്രൂ, ഗാറ്റ്‌വിക്ക് വിമാനത്താവളങ്ങളില്‍ നൂറുകണക്കിന് സര്‍വീസുകള്‍ റദ്ദാക്കി

കടുത്ത ചൂടിന് പിന്നാലെയെത്തിയ ശക്തമായ ഇടിമിന്നലും മഴയും മോശം കാലാവസ്ഥയും കാരണം ഹീത്രൂ, ഗാറ്റ്‌വിക് വിമാനത്താവളങ്ങളില്‍ ശനിയാഴ്ച നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. നിരവധി വിമാനങ്ങള്‍ വൈകുകയും ചെയ്തു. തുടര്‍ച്ചയായി 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള ചൂടിന് പിന്നാലെയാണ് ലണ്ടനിലും തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലും രാത്രിയില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായത്.

ഹീത്രൂവിലും ഗാറ്റ്‌വിക്കിലും 600-ലധികം വിമാനങ്ങള്‍ വൈകി. ചില സര്‍വീസുകള്‍ ആറു മണിക്കൂറിലേറെ വൈകിയപ്പോള്‍, നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. ഗാറ്റ്‌വിക്കില്‍ നിന്ന് തുര്‍ക്കിയിലെ അന്റാല്യയിലേക്ക് രാവിലെ പുറപ്പെടേണ്ട ഒരു വിമാനം ഏകദേശം ആറു മണിക്കൂര്‍ വൈകിയാണ് ലക്ഷ്യസ്ഥാനത്തെത്തുകയെന്ന് അറിയിപ്പ് ലഭിച്ചു.

യുകെയുടെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സേവനമായ നാറ്റ്‌സ്, തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ പ്രതികൂല കാലാവസ്ഥ കാരണം ദിവസമാകെ വിമാന സര്‍വീസുകള്‍ തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.

വിമാനത്താവളങ്ങളിലും വിമാനങ്ങളിലുമായി മണിക്കൂറുകളോളം കുടുങ്ങിയ യാത്രക്കാര്‍ വളരെ അസ്വസ്ഥരായിരുന്നു. പെട്ടെന്ന് വിമാനം റദ്ദാക്കലും വൈകലും യാത്രക്കാരെ ബുദ്ധിമുട്ടിലാഴ്ത്തി..

പ്രതികൂല കാലാവസ്ഥയും എയര്‍ ട്രാഫിക് നിയന്ത്രണങ്ങളും കാരണം സര്‍വീസുകളില്‍ മാറ്റം വരുത്തേണ്ടിവന്നതായി ബ്രിട്ടീഷ് എയര്‍വേസ് അറിയിച്ചു. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച് കമ്പനി രംഗത്തുവരികയും ചെയ്തു.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions