യു.കെ.വാര്‍ത്തകള്‍

ലണ്ടന്‍ ബ്രോഡ്‌വെയില്‍ ആളുകള്‍ക്ക് ഇടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; 5 പേര്‍ക്ക് പരുക്കേറ്റു

തിരക്കേറിയ ലണ്ടന്‍ ബ്രോഡ്‌വെയില്‍ ആളുകള്‍ക്ക് ഇടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; അഞ്ച് പേര്‍ക്ക് പരുക്കേറ്റു; പ്രതി സൊമാലിയയില്‍ ജനിച്ച ബ്രിട്ടീഷുകാരന്‍; വധശ്രമത്തിനും, അപകടകരമായ ഡ്രൈവിംഗിനും പിടിയില്‍
ലണ്ടനില്‍ പട്ടാപ്പകല്‍ തിരക്കേറിയ റോഡിലൂടെ നടന്നുപോയ ആളുകള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ പ്രതി പിടിയില്‍. ആളുകള്‍ക്ക് ഇടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ ശേഷം ഇയാള്‍ ഇവിടെ നിന്നും രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സൊമാലിയയില്‍ ജനിച്ച ബ്രിട്ടീഷ് ഡ്രൈവറാണ് അപകടകരമായ ഡ്രൈവിംഗിനും, വധശ്രമത്തിലും കസ്റ്റഡിയിലുള്ളതെന്ന് മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു.

വെസ്റ്റ് ലണ്ടന്‍ ഈലിംഗിലെ, ഈലിംഗ് ബ്രോഡ്‌വെയിലാണ് അക്രമം നടന്നത്. അഞ്ച് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഇതില്‍ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവര്‍ക്ക് സ്ഥലത്തെത്തിയ പാരാമെഡിക്കുകള്‍ സംഭവസ്ഥലത്ത് വെച്ച് ചികിത്സ നല്‍കി.

ആളുകളെ ഇടിച്ചുവീഴ്ത്തിയ കാര്‍ മറ്റുള്ളവര്‍ തടയാന്‍ ശ്രമിച്ചതോടെയാണ് അക്രമി ഇവിടെ നിന്നും വാഹനം ഓടിച്ച് രക്ഷപ്പെട്ടത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് കാര്‍ വേഗത്തിലെത്തി കാല്‍നടക്കാരെ ഇടിച്ചുവീഴ്ത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തീവ്രവാദ വിരുദ്ധ പോലീസ് സംഭവം പരിശോധിച്ചെങ്കിലും നിലവില്‍ സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നാണ് വിവരം.

അതേസമയം, പരുക്കേറ്റവരുടെ സ്ഥിതി ഗുരുതരമല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നാണ് നിലവില്‍ കരുതുന്നതെങ്കിലും അന്വേഷണത്തില്‍ എല്ലാ ഭാഗവും പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions