യു.കെ.വാര്‍ത്തകള്‍

കോള്‍വിന്‍ ബേയില്‍ പീഡന കേസില്‍ മലയാളി യുവാവിന് 11 വര്‍ഷം തടവ് ശിക്ഷ

ലൈംഗികാതിക്രമ കേസില്‍ മലയാളി യുവാവിന് 11 വര്‍ഷം തടവ് ശിക്ഷ വിധി കോടതി. കോള്‍വിന്‍ ബേയില്‍ നിന്നുള്ള കെയര്‍ ഹോം ജീവനക്കാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്യുകയും മറ്റൊരു സ്ത്രീയെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതിന് ആണ് മലയാളി യുവാവ് അകത്തായത്. 39 കാരനായ വിഷ്ണു രമാദേവിയെയാണ് വ്യാഴാഴ്ച മോള്‍ഡ് ക്രൗണ്‍ കോടതി 11.5 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു .ജയില്‍ ശിക്ഷ അനുഭവിച്ചുകഴിഞ്ഞാല്‍ പ്രതിയെ നാടുകടുത്തുമെന്നും ഉത്തരവില്‍ പറയുന്നു. ബലാത്സംഗം, ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തല്‍, മനഃപൂര്‍വ്വം ശ്വാസം മുട്ടിച്ച് കീഴ്‌പ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പരാതിക്കാരായ സ്ത്രീകളില്‍ ഒരാളെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ക്രൂരമായ പീഡനത്തിന് ഇരയാക്കിയതായും പ്രോസിക്യൂട്ടര്‍ മാത്യു ഡണ്‍ഫോര്‍ഡ് കോടതിയില്‍ വാദിച്ചു. പ്രതിയേ പ്രതിനിധീകരിച്ച അഡ്വക്കേറ്റ് കോടതിയില്‍ പ്രതിയുടെ കുറ്റസമ്മതം അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയും കെയര്‍ ഹോമുകളില്‍ രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്കെതിരെ മുന്‍പ് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും കോടതിയില്‍ വാദിച്ചു.

എന്നാല്‍ പരാതിക്കാരില്‍ നിന്നുമുള്ള ഡിഎന്‍എ തെളിവുകള്‍ അടക്കം ശേഖരിച്ചതോടെ പ്രതിക്കെതിരെ തെളിവുകളായി. കേസില്‍ ശിക്ഷ വിധിക്കുമ്പോള്‍, ജഡ്ജി തിമോത്തി പെറ്റ്‌സ് വിഷ്ണു രമാദേവിയുടെ പെരുമാറ്റത്തെ 'ഭയാനകം' എന്നാണ് വിശേഷിപ്പിച്ചത്.മാത്രമല്ല പ്രതി ഒരു അപകടകാരിയായ കുറ്റവാളിയാണ്,' ജഡ്ജി പെറ്റ്‌സ് വിധിക്കിടെ പ്രസ്താവിച്ചു.ജയില്‍ ശിക്ഷയുടെ മൂന്നില്‍ രണ്ട് ഭാഗം വരെ അനുഭവിക്കേണ്ടിവരുന്ന വിഷ്ണുവിനെ അതിനുശേഷം ജയില്‍ മോചിതനാക്കിയ ശേഷം നാട് കടത്തും. 2025 നവംബര്‍ 7 ന് ആണ് ഈ കേസില്‍ വിഷണു രമാദേവിയെ വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions