യു.കെ.വാര്‍ത്തകള്‍

കുടുംബങ്ങള്‍ക്ക് ഇരുട്ടടിയായി എനര്‍ജി പ്രൈസ് ഷോക്ക്; ശരാശരി ബില്ലുകള്‍ 220 പൗണ്ട് കൂടും

യുകെയിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇരുട്ടടിയായി എനര്‍ജി പ്രൈസ് ഷോക്ക് ഇന്നുമുതല്‍ . ആഗോള ഗ്യാസ് വിപണികളിലെ ഷോക്കാണ് കുടുംബ ബജറ്റിലേക്ക് കൈമാറുന്നത്. എനര്‍ജി പ്രൈസ് ക്യാപ്പ് വര്‍ധന നടപ്പാകുന്നതോടെ പ്രതിവര്‍ഷം 220 പൗണ്ടാണ് ബില്ലുകള്‍ ഉയരുക.

പുതുക്കിയ പ്രൈസ് ക്യാപ്പ് വഴി ഗ്യാസ്, ഇലക്ട്രിസിറ്റി എന്നിവയ്ക്കായി പ്രതിവര്‍ഷം 1862 പൗണ്ടാണ് ചെലവ് കണക്കാക്കുന്നത്. ഇതോടെ ഏകദേശം 13.5 മില്ല്യണ്‍ ജനങ്ങള്‍ക്ക് വരുമാനത്തിന്റെ 10 ശതമാനത്തിലേറെ എനര്‍ജി ബില്ലിനായി നല്‍കേണ്ടി വരും. ഏപ്രില്‍ മാസത്തില്‍ 11.3 മില്ല്യണ്‍ ജനങ്ങളെ ബാധിച്ചതില്‍ നിന്നുമാണ് ഈ വര്‍ദ്ധന.

നാല് വര്‍ഷത്തിനിടെ ആദ്യമായി സമ്മറില്‍ എനര്‍ജി ബില്ലുകള്‍ കുത്തനെ ഉയരുന്നത് വന്‍തോതില്‍ ജനങ്ങളെ ബാധിക്കുമെന്ന് എന്‍ഡ് ഫ്യൂവല്‍ പോവര്‍ട്ടി കൊളീഷന്‍ മുന്നറിയിപ്പ് നല്‍കി. തണുപ്പുകാലം തുടങ്ങുന്നതിന് മുന്‍പ് വരെയും എനര്‍ജി ബില്ലുകള്‍ ഉയര്‍ന്ന നിലയില്‍ തുടരുമെന്നാണ് കോണ്‍വാള്‍ ഇന്‍സൈറ്റിലെ എനര്‍ജി അനലിസ്റ്റുകള്‍ കണക്കാക്കുന്നത്.

താപനില താഴുമ്പോള്‍ വീടുകളില്‍ ഉപയോഗിക്കുന്ന ഗ്യാസിന്റെ ആവശ്യം കൂടും. ഇതോടെ കുടുംബ ബജറ്റില്‍ ഇതിന്റെ ആഘാതം വ്യക്തമാകും. നിലവില്‍ യുഎസ്, ഇറാന്‍ വെടിനിര്‍ത്തല്‍ വിപണിക്ക് ആശ്വാസം പകരുന്നുണ്ട്. ഇത് തുടര്‍ന്നാല്‍ ഒക്ടോബറില്‍ എനര്‍ജി പ്രൈസ് ക്യാപ്പ് 1654 പൗണ്ടിലേക്ക് താഴുമെന്നാണ് പ്രവചനം.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions