യു.കെ.വാര്‍ത്തകള്‍

ഇംഗ്ലീഷ് പ്രാവീണ്യക്കുറവ്; മലയാളി നഴ്സിന് എന്‍എച്ച്എസില്‍ ജോലി ചെയ്യാന്‍ വിലക്ക്

ഇംഗ്ലീഷ് ഭാഷയില്‍ ആവശ്യമായ പ്രാവീണ്യമില്ലാത്തത് രോഗികളുടെ സുരക്ഷയെ ഗുരുതരമായി ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി മലയാളി നഴ്സിന് യുകെയിലെ എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്ക്. രോഗിക്ക് അപസ്മാരം ഉണ്ടായത് തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടതടക്കം നിരവധി ഗുരുതര പിഴവുകളാണ് നഴ്സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ അന്വേഷണത്തില്‍ കണ്ടെത്തിയത്. മൂന്നു വര്‍ഷം മുമ്പ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

അനിമോള്‍ എന്ന നഴ്സ് 2021 ഓഗസ്റ്റ് മുതല്‍ 2022 മെയ് വരെ ചെംസ്ഫോര്‍ഡിനടുത്തുള്ള ബ്രൂംഫീല്‍ഡ് ആശുപത്രിയില്‍ സൂപ്പര്‍ന്യൂമററി നഴ്സായി ജോലി ചെയ്തിരുന്നു. അതിന് ശേഷം അവര്‍ ആശുപത്രിയില്‍ ജോലി ചെയ്തിട്ടില്ലെന്ന് മിഡ് ആന്‍ഡ് സൗത്ത് എസെക്‌സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് അറിയിച്ചു.

2022 ഫെബ്രുവരിയില്‍ ഒരു രോഗിയെ വൃത്തിയാക്കുന്നതിനിടെ രോഗിക്ക് അപസ്മാര ആക്രമണം ഉണ്ടായെങ്കിലും അത് തിരിച്ചറിയാനോ അടിയന്തര അലാം മുഴക്കാനോ അനിമോളിന് കഴിഞ്ഞില്ലെന്നാണ് എന്‍എംസി അന്വേഷണ പാനല്‍ കണ്ടെത്തിയത്. ഇതിന് മുമ്പും ഇംഗ്ലീഷ് ഭാഷ മനസ്സിലാക്കുന്നതിലെ പരിമിതികള്‍ കാരണം ജോലിക്കിടെ പ്രതിസന്ധികളുണ്ടായതായി തെളിവുകള്‍ പുറത്തുവന്നിരുന്നു.

2022 ഏപ്രില്‍ 26-ന് നടന്ന മറ്റൊരു സംഭവത്തിലും ഗുരുതരമായ ചികിത്സാ പിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രോഗിക്ക് തെറ്റായ അളവില്‍ ഇന്‍സുലിന്‍ നല്‍കിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരം സംഭവങ്ങള്‍ രോഗികളുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്നതാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

അനിമോളുടെ മോശം പ്രവര്‍ത്തനത്തിന് പ്രധാന കാരണം ഇംഗ്ലീഷ് ഭാഷ ആവശ്യമായ നിലവാരത്തില്‍ മനസ്സിലാക്കാനും ആശയവിനിമയം നടത്താനും കഴിയാത്തതാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയത്. ഭാഷാപരമായ ഈ പരിമിതികള്‍ രോഗികളുടെ ജീവന് തന്നെ അപകടമുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിച്ചതായി എന്‍എംസി വിലയിരുത്തി.

പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നിര്‍ബന്ധമാക്കുന്ന നിയമം 2014 മുതല്‍ യുകെയില്‍ നിലവിലുണ്ട്. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അനിമോളെ എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്കിയത്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions