യു.കെ.വാര്‍ത്തകള്‍

ഗ്ലാസ്ഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ രോഗിക്ക് എബോള ടെസ്റ്റ് നെഗറ്റിവായി

എബോള ബാധിതന്‍ എന്ന സംശയത്തില്‍ ഒരു ആശുപത്രിയെ ലോക്ക്ഡൗണിലേക്ക് നയിച്ച രോഗിയുടെ പുതിയ പരിശോധനാഫലം പുറത്തുവന്നു. ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയതോടെ വലിയ ആശങ്കയാണ് ഒഴിഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയോടെ ഇയാളെ അക്യൂട്ട് റിസീവിംഗ് യൂണിറ്റില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ഗ്ലാസ്‌ഗോയിലെ ക്യൂന്‍ എലിസബത്ത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഭാഗികമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു.

എബോള വ്യാപനമുള്ള ഒരു രാജ്യം സന്ദര്‍ശിച്ചതിനു ശേഷമാണ് ഇയാള്‍ നഗരത്തില്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആശങ്കയുളവാക്കുന്ന ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയതോടെ ചികിത്സതേടി എത്തുകയായിരുന്നു ഇയാള്‍. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും എബോള വ്യാപനം പൊട്ടിപ്പുറപ്പെട്ടതോടെ ലോകാരോഗ്യ സംഘടന, അന്താരാഷ്ട്ര തലത്തില്‍ തന്നെ ഒരു പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗം കൂടുതല്‍ പേരിലേക്ക് പടരുന്നത് തടയുന്നതിനായി ഇയാളെ പ്രവേശിപ്പിച്ച യൂണിറ്റിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു.

ഉടനടി ഇയാളെ കൂടുതല്‍ പരിശോധനകള്‍ക്കും ചികിത്സകള്‍ക്കും വിധേയനാക്കുകയായിരുന്നു. അതീവ ഗുരുതരമായ ഈ രോഗത്തിനായി നടത്തിയ പരിശോധനകളിലെല്ലാം റിപ്പോര്‍ട്ട് നെഗറ്റീവ് ആയിരുന്നു. അതോടെയാണ് ആശുപത്രിയില്‍ പരന്ന ആശങ്കയ്ക്ക് അവസാനമായത്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions