യു.കെ.വാര്‍ത്തകള്‍

ജൂണ്‍ മാസം ഭവനവിലകള്‍ താഴ്ന്നു; എങ്കിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6000 പൗണ്ട് കൂടുതല്‍

യുകെയിലെ ഭവനവിലകള്‍ ജൂണ്‍ മാസത്തില്‍ താഴ്ന്നു. നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റിയുടെ ഏറ്റവും പുതിയ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയത്. മേയ് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ശരാശരി വീടിന് 540 പൗണ്ട് താഴ്ന്ന് 277,484 പൗണ്ടിലേക്കാണ് എത്തിയത്. എങ്കിലും വാര്‍ഷിക ശരാശരി വില മേയിലെ 1.7 ശതമാനത്തെ അപേക്ഷിച്ച് ജൂണില്‍ 2.2 ശതമാനത്തിലാണ്.

ജൂണിലെ വില ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ 6000 പൗണ്ട് കൂടുതലാണ്. ബ്രിട്ടന്റെ ഹൗസിംഗ് വിപണി ആക്ടീവല്ലാത്ത മാസങ്ങളിലെ സീസണല്‍ ഇഫക്ട് കൂടി അഡ്ജസ്റ്റ് ചെയ്ത നിലയിലാണെന്നും നേഷന്‍വൈഡ് പറയുന്നു.

മോര്‍ട്ട്‌ഗേജ് നിരക്കിലെ വര്‍ദ്ധനവ് മൂലം പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ ആത്മവിശ്വാസം കുറയുന്നുണ്ട്. ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പണപ്പെരുപ്പം ഉയരാനുള്ള സമ്മര്‍ദങ്ങളും, രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നു.

മേയ് മാസത്തില്‍ വീട് വാങ്ങാന്‍ അംഗീകരിച്ച മോര്‍ട്ട്‌ഗേജുകളുടെ എണ്ണം 14.9 ശതമാനം താഴ്ന്ന് 56,205 ആയാണ് താഴ്ന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി. കൂടാതെ ജനുവരിയില്‍ ലിസ്റ്റ് ചെയ്ത അഞ്ചില്‍ മൂന്ന് വീടുകളും വില്‍ക്കാന്‍ സാധിച്ചിട്ടില്ലെന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് സൂപ്ലയും പറയുന്നു.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions