യു.കെ.വാര്‍ത്തകള്‍

ബേണ്‍ഹാം വരുന്നത് നികുതിഭാരവുമായി? ഇന്‍കം ടാക്‌സ്, ഫ്യൂവല്‍ ഡ്യൂട്ടി ആഘാതത്തിന് സാധ്യത

കീര്‍ സ്റ്റാര്‍മറുടെ പിന്‍ഗാമിയായി ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകാന്‍ തയ്യാറെടുക്കുന്ന ആന്‍ഡി ബേണ്‍ഹാം നികുതി വര്‍ദ്ധനവുകളും ആയാവും എത്തുക എന്ന് മുന്നറിയിപ്പ്. ജീവിതകാലത്തെ ഏറ്റവും വലിയ മാറ്റം സമ്മാനിക്കുമെന്ന ബേണ്‍ഹാമിന്റെ പ്രഖ്യാപനം ഒരു മുന്നറിയിപ്പായി കാണാനാണ് സാമ്പത്തിക വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.

ഖജനാവ് നേരിടുന്ന 5 മില്ല്യണ്‍ പൗണ്ട് കമ്മി പരിഹരിക്കാന്‍ എളുപ്പവഴിയായി കണ്ടെത്തുക നികുതി വര്‍ദ്ധനവുകളെയാകും. ധനികരെയും, ഉയര്‍ന്ന വരുമാനക്കാരെയുമാണ് നികുതിയില്‍ മുക്കുകയെങ്കിലും ഇന്‍കം ടാക്‌സ് വര്‍ദ്ധനവ് കൂടി ഉള്‍പ്പെടുത്താന്‍ ബേണ്‍ഹാം തയ്യാറാകുമെന്നാണ് കരുതുന്നത്. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് വിരുദ്ധമായി ഇന്‍കം ടാക്‌സില്‍ 50% റേറ്റ് ഏര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. നിലവിലെ 45% ഇന്‍കം ടാക്‌സ് റേറ്റിന് പകരമാണ് ഇത്.

ഇതിന് പുറമെ ഫ്യൂവല്‍ ഡ്യൂട്ടിയിലെ ആശ്വാസവും ഇല്ലാതാകാം. ഒരു ദശകത്തിലേറെയായി ഫ്യൂവല്‍ ഡ്യൂട്ടി ഫ്രീസിംഗ് നിലവിലുണ്ട്. എന്നാല്‍ ഈ മരവിപ്പിക്കല്‍ എടുത്തുമാറ്റി പ്രതിവര്‍ഷം 60 പൗണ്ട് മുതല്‍ 100 പൗണ്ട് വരെ കുടുംബങ്ങളുടെ ബില്ലില്‍ ചേര്‍ക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നു.

ലേബര്‍ പാര്‍ട്ടിയിലെ ഇടതുപക്ഷ പ്രധാനമന്ത്രിയാകാനുള്ള ഒരുക്കത്തിലാണ് ആന്‍ഡി ബേണ്‍ഹാം. എന്നാല്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഒട്ടും അനുയോജ്യമല്ല. സമ്പന്നരെ ലക്ഷ്യമിട്ടുള്ള പല നടപടികളും സാധാരണക്കാരെയും തൊഴിലാളികളെയും ബാധിക്കുമോയെന്ന ആശങ്ക ശക്തമാണ്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions