യു.കെ.വാര്‍ത്തകള്‍

കുറ്റകൃത്യത്തിന്റെ ഗൗരവം നോക്കാതെ എല്ലാ വിദേശ ക്രിമിനലുകളെയും പുറത്താക്കാന്‍ ഹോം സെക്രട്ടറി

കുറ്റകൃത്യങ്ങളുടെ ഗൗരവം പരിഗണിക്കാതെ എല്ലാ വിദേശ കുറ്റവാളികളെയും ശിക്ഷാ കാലാവധി തീരുന്ന മുറയ്ക്ക് സ്വന്തം നാടുകളിലേക്ക് നാടുകടത്താനുള്ള പുതിയ പദ്ധതിയുമായി ഹോം സെക്രട്ടറി ഷബാന മഹ്മൂദ്. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് ഒരു വര്‍ഷമോ അതിലധികമോ തടവ് ശിക്ഷ ലഭിച്ച വിദേശ കുറ്റവാളികളെ മാത്രമാണ് നാടുകടത്തുന്നതിനായി പരിഗണിക്കാറുഉള്ളത്. എന്നാല്‍, ഇപ്പോള്‍ എല്ലാ വിദേശ കുറ്റവാളികളെയും നാടുകടത്തലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനായി നിയമം വിപുലീകരിക്കാനാണ് ഹോം സെക്രട്ടറി ശ്രമിക്കുന്നത്.

ചൊവ്വാഴ്ച്ച പ്രസിദ്ധീകരിച്ച ഇമിഗ്രേഷന്‍ ആന്‍ഡ് അസൈലും ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ച് കുറ്റവാളിയേയോ അയാളുടെ കുടുംബത്തിലെ ഒരു അംഗത്തെയോ നാടുകടത്തല്‍ വഴിയുണ്ടാകാന്‍ ഇടയുള്ള പ്രത്യാഘാതം അമിതമായി ബാധിക്കാത്ത സാഹചര്യത്തില്‍, അവരെ നാടുകടത്താന്‍ കോടതിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന് ഗൗരവം ഏറുതോറും കുറ്റവാളിയെ നാടുകടത്തുന്നത് പൊതുജനതാല്പര്യത്തിന് കൂടുതല്‍ അനുകൂലമാകുമെന്നും ബില്ലില്‍ പറയുന്നു. ലൈംഗിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പടെയുള്ള കുറ്റങ്ങളില്‍ പ്രതികളായവര്‍ക്ക് അഭയം നല്‍കിയതായി കഴിഞ്ഞ നവംബറില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions