യു.കെ.വാര്‍ത്തകള്‍

രോഗിസേവനം മെച്ചപ്പെടുത്താന്‍ പുതിയ മാനദണ്ഡങ്ങളുമായി എന്‍എച്ച്എസ്

ഇംഗ്ലണ്ടില്‍ ആശുപത്രി ചികിത്സയ്ക്കായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് രോഗികള്‍ക്ക് ഇനി അപ്പോയിന്റ്മെന്റുകള്‍, ശസ്ത്രക്രിയകള്‍ , പരിശോധനകള്‍ എന്നിവയ്ക്ക് കുറഞ്ഞത് മൂന്ന് ആഴ്ച മുമ്പ് അറിയിപ്പ് നല്‍കാന്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട്. രോഗികള്‍ക്ക് സമയബന്ധിതമായി വിവരം ലഭിക്കാത്തതും ആശയക്കുഴപ്പം നേരിടേണ്ടി വരുന്നതുമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നടപടി.

പുതിയ 'പേഷ്യന്റ് എക്സ്പീരിയന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ്' പ്രകാരം, രോഗിയുടെ റഫറല്‍ സ്വീകരിച്ചതായി ഉടന്‍ അറിയിക്കുകയും ചികിത്സയ്ക്കായുള്ള കാത്തിരിപ്പ് കാലയളവില്‍ തുടര്‍ച്ചയായി വിവരങ്ങള്‍ നല്‍കുകയും ചെയ്യും. എന്‍എച്ച്എസ് ആപ്പ്, സന്ദേശങ്ങള്‍, കത്തുകള്‍ എന്നിവ വഴിയാണ് വിവരങ്ങള്‍ കൈമാറുക. ചില രോഗികള്‍ക്ക് അപ്പോയിന്റ്മെന്റ് തീയതി കഴിഞ്ഞ ശേഷമാണ് അറിയിപ്പ് ലഭിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത്.

ഇംഗ്ലണ്ടില്‍ നിലവില്‍ 60 ലക്ഷത്തിലധികം പേര്‍ വിവിധ ആശുപത്രി ചികിത്സകള്‍ക്കായി കാത്തിരിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗികള്‍ക്ക് കൂടുതല്‍ വ്യക്തതയും വിശ്വാസവും നല്‍കുന്നതിനൊപ്പം ആരോഗ്യസേവനങ്ങളെ കൂടുതല്‍ ആധുനികമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി. രോഗി കേന്ദ്രിത സേവനത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്ന് ഹെല്‍ത്ത്‌വാച്ച് ഇംഗ്ലണ്ടും പ്രതികരിച്ചു.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions