യു.കെ.വാര്‍ത്തകള്‍

നടപ്പിന് പ്രോത്സാഹനം നല്‍കാന്‍ 'മാരത്തണ്‍ എ മന്ത്' പദ്ധതിയുമായി എന്‍എച്ച്എസ്

ദിവസവും അരമണിക്കൂര്‍ നടക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി എന്‍എച്ച്എസ് ഇംഗ്ലണ്ട് അടുത്ത വര്‍ഷം 'മാരത്തണ്‍ എ മന്ത്' പദ്ധതി ആരംഭിക്കും. ദിവസവും അരമണിക്കൂര്‍ വീതം നടന്നാല്‍ ഒരു മാസത്തില്‍ ഏകദേശം 42 കിലോമീറ്റര്‍ . മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച് എന്നിവ ഉപയോഗിച്ച് നടത്തം രേഖപ്പെടുത്തുന്നവര്‍ക്ക് പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ വിവിധ സമ്മാനങ്ങള്‍, വൗച്ചറുകള്‍, ഡിസ്കൗണ്ടുകള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ലഭിക്കും. ഒളിംപിക് മെഡല്‍ ജേതാവും ഗ്രേറ്റ് നോര്‍ത്ത് റണ്‍ സ്ഥാപകനുമായ സര്‍ ബ്രെന്‍ഡന്‍ ഫോസ്റ്ററുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്നാപ്ചാറ്റ്, ഡുവോളിംഗോ തുടങ്ങിയ ആപ്പുകളിലെ 'സ്ട്രീക്ക്' മാതൃക ഉപയോഗിച്ച് ആളുകളെ തുടര്‍ച്ചയായി നടക്കാന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.

ഒരു ലക്ഷത്തിലധികം പേരെ പദ്ധതിയുടെ ഭാഗമാക്കാനാണ് എന്‍എച്ച്എസ് ലക്ഷ്യമിടുന്നത്. ആഴ്ചയില്‍ അഞ്ച് ദിവസം 30 മിനിറ്റ് വീതം നടന്നാല്‍ നാല് വര്‍ഷം വരെ ആരോഗ്യകരമായ ജീവിതം അധികമായി ലഭിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശാരീരിക നിഷ്‌ക്രിയത ഓരോ ആറ് മരണങ്ങളില്‍ ഒന്നിന് കാരണമാകുന്നതായും എന്‍എച്ച്എസ് ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ പ്രാരംഭ ചെലവ് എന്‍എച്ച്എസ് വഹിക്കുമെങ്കിലും സമ്മാനങ്ങള്‍ക്കുള്ള ചെലവ് പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും പങ്കാളികളാണ് വഹിക്കുക. കൂടുതല്‍ വിവരങ്ങളും റജിസ്ട്രേഷന്‍ നടപടികളും അടുത്ത മാസങ്ങളില്‍ പ്രഖ്യാപിക്കും.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions