യു.കെ.വാര്‍ത്തകള്‍

ജീവനക്കാരുടെ സുരക്ഷയും എന്‍എച്ച്എസ് ആശുപത്രികളുടെ റേറ്റിങ്ങില്‍ പരിഗണിയ്ക്കും

ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ആശുപത്രികളുടെയും ആംബുലന്‍സ്, മാനസികാരോഗ്യ ട്രസ്റ്റുകളുടെയും പ്രവര്‍ത്തനക്ഷമത ഇനി ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും എത്രത്തോളം ഉറപ്പാക്കുന്നുവെന്നതിന്റെ കൂടി അടിസ്ഥാനത്തിലാകും വിലയിരുത്തുക.

ജൂലൈ മുതല്‍ ഇംഗ്ലണ്ടിലെ എല്ലാ എന്‍എച്ച്എസ് , ആംബുലന്‍സ് , മെന്റല്‍ ഹെല്‍ത്ത് ട്രസ്റ്റുകള്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 15 ലക്ഷത്തിലധികം എന്‍എച്ച്എസ് ജീവനക്കാരെ ബാധിക്കുന്ന പദ്ധതിയാണിത്. സെക്കന്‍ഡറി കെയര്‍ വിഭാഗത്തിലെ എല്ലാ എന്‍എച്ച്എസ് സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാകും. നിലവില്‍ ജിപി സര്‍ജറികള്‍ ഉള്‍പ്പെടുന്ന പ്രൈമറി കെയര്‍ മേഖല ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും, വരും വര്‍ഷങ്ങളില്‍ അവിടേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം ആശുപത്രികളെയും ആംബുലന്‍സ് സേവനങ്ങളെയും ആറു പ്രധാന മേഖലകളില്‍ വിലയിരുത്തും. ജീവനക്കാര്‍ക്കെതിരായ വംശീയത തടയല്‍, ജോലിസ്ഥലത്തെ അതിക്രമങ്ങള്‍ കുറയ്ക്കല്‍, ലൈംഗിക സുരക്ഷ ഉറപ്പാക്കല്‍, ഫ്‌ലെക്‌സിബിള്‍ ജോലി സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍, ലൈന്‍ മാനേജ്‌മെന്റ്, ജീവനക്കാരുടെ ആരോഗ്യ-ക്ഷേമ പിന്തുണ എന്നിവയാണ് വിലയിരുത്തുന്നത്.

ഓരോ വിഭാഗത്തിനും ഒന്ന് മുതല്‍ നാല് വരെ സ്‌കോര്‍ നല്‍കും. ഈ സ്‌കോറുകളുടെ അടിസ്ഥാനത്തിലായിരിക്കും സ്ഥാപനത്തിന്റെ ആകെ റേറ്റിങ് നിശ്ചയിക്കുക. ആദ്യമായി, എന്‍എച്ച്എസ് സ്റ്റാഫ് സര്‍വ്വേയിലെ ജീവനക്കാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട പ്രകടനവും ആശുപത്രികളുടെ മൊത്തം പ്രകടന റേറ്റിങ്ങിന്റെ ഭാഗമാകും. കാത്തിരിപ്പ് പട്ടികയും അത്യാഹിത വിഭാഗം സേവനങ്ങളും പോലെ ജീവനക്കാരുടെ ക്ഷേമത്തിനും ഇനി ഔദ്യോഗിക വിലയിരുത്തലില്‍ നിര്‍ണായക സ്ഥാനമുണ്ടാകും.

'എന്‍എച്ച്എസ് ജീവനക്കാരാണ് നമ്മുടെ ആരോഗ്യസേവനത്തിന്റെ നട്ടെല്ല്. അവര്‍ മാന്യതയോടെയും ബഹുമാനത്തോടെയും പരിഗണിക്കപ്പെടണം. ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വംശീയതയും അതിക്രമവും ലൈംഗിക പീഡനവും ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. ജീവനക്കാര്‍ക്ക് മികച്ച പിന്തുണ ഉറപ്പാക്കും, ഇതോടെ സേവനവും മെച്ചപ്പെടുത്താനാകും മന്ത്രി കരിന്‍ സ്മിത്ത് പറഞ്ഞു.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions