യു.കെ.വാര്‍ത്തകള്‍

കെയര്‍ വര്‍ക്കര്‍ വിസ റൂട്ട് നിര്‍ത്തലാക്കിയിട്ടും ഈ വഴിയിലൂടെ കുടിയേറ്റക്കാരും കുടുംബാംഗങ്ങളും


യുകെ കെയര്‍ വര്‍ക്കര്‍ വിസ അവസാനിപ്പിച്ചിട്ടും 2026 മാര്‍ച്ചില്‍ പോലും യുകെയിലേക്ക് കെയര്‍ വര്‍ക്കര്‍ വിസയില്‍ കുടിയേറ്റക്കാരും, അവരുടെ കുടുംബാംഗങ്ങളും എത്തുന്നതായി കണ്ടെത്തല്‍. കെയര്‍ വര്‍ക്കര്‍ വിസ നല്‍കുന്നത് നിര്‍ത്തിയ ശേഷവും ഈ വിസ നേടി വിദേശ ജോലിക്കാര്‍ എത്തുന്നുവെന്ന റിപ്പോര്‍ട്ട് ബ്രിട്ടീഷ് ഗവണ്‍മെന്റിന് നാണക്കേടായി മാറുകയാണ്.

വിലക്കുകള്‍ നടപ്പാക്കിയ ശേഷം പതിനഞ്ചോളം ഡിപ്പന്‍ഡന്റ്‌സും യുകെയില്‍ കെയര്‍ വര്‍ക്കര്‍ വിസയിലുള്ളവര്‍ക്കൊപ്പം എത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസ സിസ്റ്റം കുഴപ്പത്തിലാണെന്ന് ആരോപിച്ച് കണ്‍സര്‍വേറ്റീവുകള്‍ രംഗത്തെത്തി.

2026 മാര്‍ച്ച് വരെ കാമറൂണില്‍ നിന്നുള്ള 12 പേര്‍ക്കാണ് ഹോം ഓഫീസ് ഹെല്‍ത്ത് & കെയര്‍ വിസ അനുവദിച്ചത്. ഇതേ കാലയളവില്‍ മധ്യ ആഫ്രിക്കന്‍ രാജ്യത്ത് നിന്നുള്ള 180 കുടുംബാംഗങ്ങള്‍ക്കും വിസ അനുവദിക്കപ്പെട്ടു. അതേസമയം ഇപ്പോള്‍ വിസ നല്‍കിയ കെയറര്‍മാരുടെ മാത്രമല്ല, മുന്‍ വര്‍ഷങ്ങളില്‍ ഉയര്‍ന്ന തോതില്‍ വിദേശ കെയര്‍ ജീവനക്കാര്‍ എത്തിയതുമായി ബന്ധപ്പെട്ടാണ് ഡിപ്പന്‍ഡന്റ്‌സ് എത്തുന്നതെന്ന് ഹോം ഓഫീസ് വാദിക്കുന്നു.

ഘാനക്കാര്‍ക്ക് ഒരു കെയര്‍ വര്‍ക്കര്‍ വിസയില്‍ എട്ട് ഡിപ്പന്‍ഡന്റ്‌സിലേറെ എത്തുന്നുവെന്നതാണ് അനുപാത കണക്ക്. കഴിഞ്ഞ വര്‍ഷം ഇവരുടെ 257 പേര്‍ക്കാണ് കെയര്‍ വിസ കിട്ടിയത്. 2131 വിസകള്‍ കുടുംബാംഗങ്ങള്‍ക്കാണ് അനുവദിച്ചത്. ബംഗ്ലാദേശികള്‍ക്ക് അഞ്ച് കുടുംബാംഗങ്ങള്‍ക്കും, ഇന്ത്യക്കാര്‍ക്ക് നാലും എന്ന തോതില്‍ നില്‍ക്കുമ്പോഴാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വന്‍തോതില്‍ കുടിയേറ്റക്കാര്‍ എത്തുന്നത്. 2024 മുതല്‍ ഹോം ഓഫീസ് കെയര്‍ വര്‍ക്കര്‍മാര്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നത് വിലക്കിയിട്ടുണ്ട്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions