സ്പിരിച്വല്‍

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിള്‍ കര്‍ക്കിടകവാവ് ബലി തര്‍പ്പണത്തിന് ഒരുങ്ങുന്നു


ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിള്‍ കര്‍ക്കിടകവാവ് ബലി തര്‍പ്പണത്തിന് ഒരുങ്ങള്‍ തുടങ്ങി. 1201 കര്‍ക്കിടകം 27 (2026 ഓഗസ്റ്റ് 12) രാവിലെ 11:30 മുതല്‍ ചരിത്രപ്രസിദ്ധമായ റോച്ചെസ്റ്ററിലെ, ആചാരപരമായും ആത്മീയമായും സുപ്രധാനമായ മെഡ്വേ നദിയുടെ വിശിഷ്ടതയും പവിത്രതയും നിറഞ്ഞ തീരത്തിലാണ് ബലി തര്‍പ്പണ ചടങ്ങ് നടത്തപ്പെടുന്നത്. കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍, അഭിജിത്ത് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍, പരമ്പരാഗത രീതിയില്‍ ബലി തര്‍പ്പണചടങ്ങ് നടത്തപ്പെടും. ബലി തര്‍പ്പണത്തിന് ശേഷം ഭക്തജനങ്ങള്‍ക്ക് തിലഹവനം, പിതൃപൂജ, സായൂജ്യ പൂജ, സുകൃത ഹോമം തുടങ്ങിയ വഴിപാടുകള്‍ നടത്തുന്നതിനുള്ള അവസരവും സൗകര്യവും ഉണ്ടാവുന്നതാണ്.

വടക്കേവെളിയില്ലം വിഷ്ണുരവി തിരുമേനിയുടെ കാര്‍മികത്വത്തില്‍ തിലഹവനവും, താഴൂര്‍ മന . ഹരിനാരായണന്‍ തിരുമേനിയുടെ മേല്‍നോട്ടത്തില്‍ സായൂജ്യ പൂജയും സുകൃത ഹോമവും നടക്കും.ബലി തര്‍പ്പണത്തിന് ശേഷം ഭക്തജനങ്ങള്‍ക്ക് കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ക്ഷേത്രദര്‍ശനം നടത്താനും വഴിപാടുകള്‍ നടത്താനും അവസരം ലഭിക്കും.


  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ചിങ്ങ മാസ പൂജ ശനിയാഴ്ച
  • മലങ്കരയുടെ വിശ്വാസപൈതൃകവുമായി വാല്‍സിംഗ്ഹാമിലേക്ക്; മഹാതീര്‍ത്ഥാടനം 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ ഭക്തിസാന്ദ്രമായി
  • കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക വാവുബലി
  • കുട്ടികള്‍ക്ക് ആത്മീയാനുഭവം പകര്‍ന്ന് കേംബ്രിഡ്ജില്‍ മലങ്കര ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പ്
  • മഹാ ജൂബിലിയുടെ സുവിശേഷ കാഹളമുയര്‍ത്തി ഗ്രേറ്റ് അവക്കെനിങ് ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ബൈബിള്‍ ഓറിയേന്റഷന്‍ ക്യാമ്പ് ഓഗസ്റ്റ് 1ന് കേംബ്രിഡ്ജില്‍
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘം രാമായണ മാസചാരണം സംഘടിപ്പിച്ചു
  • എയില്‍സ്‌ഫോര്‍ഡില്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ ഓര്‍മ്മപ്പെരുന്നാളും പദയാത്രയും ഭക്തിസാന്ദ്രമായി
  • ലണ്ടനില്‍ രാമായണ മാസചരണം 25ന് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions