ഇമിഗ്രേഷന്‍

പിആര്‍ നിയമ മാറ്റം; ചില വിഭാഗങ്ങള്‍ക്ക്‌ ഇളവ് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി

ഹോം ഓഫീസിന്റെ പുതിയ പി ആര്‍ നിയമത്തില്‍ ചില പ്രത്യേക വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ ലഭിച്ചേക്കും എന്ന് റിപ്പോര്‍ട്ട്. യുകെയില്‍ സ്ഥിരതാമസമാക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള യോഗ്യത നേടുന്നതിന് ബ്രിട്ടനില്‍ ഉണ്ടായിരിക്കേണ്ട കാലയളവ് ഇരട്ടിപ്പിക്കുമ്പോള്‍ പങ്കാളികള്‍ക്കും (ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്) വൃദ്ധര്‍ക്കും ഇളവ് ലഭിക്കും എന്ന സൂചനകളാണ് പുറത്തുവരുന്നത്. അതിനോടൊപ്പം, കുടുംബ വരുമാനവും, വ്യക്തികളുടെ വരുമാനവും ഒപ്പം, സ്ഥിര താമസത്തിനുള്ള അനുമതി നല്‍കാതിരിക്കുന്നത് കുട്ടികളുടെ ഭാവിയെ എങ്ങനെ ബാധിക്കും എന്നതും ഇക്കാര്യത്തില്‍ പരിഗണിക്കുമെന്ന് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്‍ഡെഫെനിറ്റ് ലീവ് ടു റിമെയ്ന്‍ ലഭിക്കുന്നതിനുള്ള കാലയളവ് അഞ്ച് വര്‍ഷത്തില്‍ നിന്നും പത്ത് വര്‍ഷമാക്കിയത് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട നടപടിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കണ്‍സള്‍ട്ടേഷനില്‍ ലഭിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പഠിച്ചിട്ട് ആവശ്യമായ നീക്കുപോക്കുകള്‍ക്ക് തയ്യാറാകും എന്നാണ് പ്രഭുസഭയിലെ ജസ്റ്റിസ് ആന്‍ഡ് ഹോം അഫയേഴ്‌സ് കമ്മിറ്റിക്ക് മുന്‍പാകെ ഹോം സെക്രട്ടറി പറഞ്ഞത്. മുന്‍കാല പ്രാബല്യത്തോടെ തന്നെ പുതിയ നിയമം നടപ്പാക്കുമെന്നും അതില്‍ ചില വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് ഇളവുകള്‍ ലഭിച്ചേക്കും എന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

പുതിയ പദ്ധതികള്‍ പ്രകാരം കുടിയേറ്റക്കാര്‍ ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ നേടാന്‍ 10 വര്‍ഷം കാത്തിരിക്കണമെന്ന സ്ഥിതിയാണ്. നിലവില്‍ ഇത് അഞ്ച് വര്‍ഷമാണ്. എന്നാല്‍ പബ്ലിക് സെക്ടര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും, സെറ്റില്‍മെന്റ് ലഭിക്കുന്നതിന് അരികില്‍ നില്‍ക്കുന്നവര്‍ക്കും ഇളവ് നല്‍കുന്ന കാര്യമാണ് സ്റ്റാര്‍മര്‍ പരിഗണിക്കുന്നത്.

എന്നാല്‍ ബാക്ക്‌ബെഞ്ച് രോഷം ശമിപ്പിക്കാന്‍ കൂടുതല്‍ നടപടി വേണമെന്നാണ് ആവശ്യം. നിലവില്‍ രാജ്യത്ത് എത്തിയവര്‍ക്ക് ഇളവ് നല്‍കാനാണ് വിമതപക്ഷത്തിന്റെ നിര്‍ദ്ദേശം. മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ ഉള്‍പ്പെടെ ഈ ആവശ്യം മുന്നോട്ട് വെയ്ക്കുന്നുണ്ട്.

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ തന്നെ നിര്‍ദ്ദേശങ്ങളില്‍ ചില മാറ്റങ്ങള്‍ വേണ്ടിവരുമെന്ന് ഉപദേശിച്ചിരുന്നു. യുകെയില്‍ സെറ്റില്‍ഡ് സ്റ്റാറ്റസ് നേടുന്നത് ബുദ്ധിമുട്ടാക്കി മാറ്റുന്നതാണ് ഹോം സെക്രട്ടറി പരിഗണിക്കുന്ന പരിഷ്‌കാരങ്ങള്‍.
അതേസമയം, റിഫോം യുകെ ഉയര്‍ത്തുന്ന വെല്ലുവിളി അതിജീവിക്കാന്‍ കനത്ത നടപടി വേണമെന്ന നിലയിലാണ് ഹോം സെക്രട്ടറി നീങ്ങുന്നത്.

  • ഇ-ഒസിഐ കാര്‍ഡ് പ്രാബല്യത്തില്‍; ഒസിഐ കാര്‍ഡുള്ള 50 ലക്ഷം പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കാത്തിരിപ്പ് സമയം ദീര്‍ഘിപ്പിക്കരുതെന്ന് ഹൗസ് ഓഫ് ലോര്‍ഡ്‌സ് കമ്മിറ്റി
  • സ്റ്റുഡന്റ് വിസക്കാര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് കനത്ത പിഴ
  • ദീര്‍ഘകാല യുകെ വിസ നേടുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍; സ്റ്റഡി വിസയിലും നേട്ടം
  • വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്‌ഷ്യം ഫ്രാന്‍സ്
  • യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%
  • ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
  • യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  • ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions