യു.കെ.വാര്‍ത്തകള്‍

യുകെയില്‍ കൊടുംചൂട് തുടരുന്നു; എന്‍എച്ച്എസിന് തലവേദന കൂടി

യുകെയില്‍ കടുത്ത വേനല്‍ച്ചൂട് തുടരുന്നതിനിടെ സമ്മര്‍ദ്ദത്തില്‍ എന്‍എച്ച്എസ്. അടുത്ത ആഴ്ച അവസാനത്തോടെ മാത്രമേ ചൂടിന് ശമനമുണ്ടാകൂ എന്നാണ് നിലവിലെ പ്രവചനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ് ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.
ജനങ്ങളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങള്‍ക്കായി പ്രഖ്യാപിച്ച അംബര്‍, യെല്ലോ ഹീറ്റ് ഹെല്‍ത്ത് മുന്നറിയിപ്പുകള്‍ ഞായറാഴ്ച രാത്രി 9 മണിവരെ തുടരുമെന്നും അറിയിച്ചു.

ഉയര്‍ന്ന ചൂട് കാരണം പ്രായമായവര്‍, കുട്ടികള്‍, ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും, നേരിട്ട് സൂര്യപ്രകാശത്തില്‍ ദീര്‍ഘനേരം ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

ചൂടേറിയ കാലാവസ്ഥയില്‍ കടുത്ത സമ്മര്‍ദമാണ് അനുഭവിക്കുന്നതെന്ന് എന്‍എച്ച്എസ് ജീവനക്കാര്‍ വ്യക്തമാക്കുന്നു. ജൂണില്‍ റെക്കോര്‍ഡ് തിരക്ക് നേരിട്ട എ&ഇകളിലെ സ്ഥിതിക്ക് ശേഷവും കാര്യങ്ങള്‍ ശാന്തമാകുന്നില്ല.

യുകെയിലേക്ക് മൂന്നാം ഉഷ്ണതരംഗം വരുന്നുവെന്നാണ് മുന്നറിയിപ്പ്. സറെയിലെ വിസ്ലിയില്‍ താപനില 35.3 സെല്‍ഷ്യസ് വരെയാണ് ഉയര്‍ന്നത്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പുറപ്പെടുവിച്ച ആംബര്‍ അലേര്‍ട്ട് ഞായറാഴ്ച വരെ യോര്‍ക്ക്ഷയറിലും, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലുമാണ് ഇപ്പോള്‍ ബാധകമാക്കിയിരിക്കുന്നത്.

മിഡ്‌ലാന്‍ഡ്‌സ്, സതേണ്‍, ഈസ്‌റ്റേണ്‍ ഇംഗ്ലണ്ട്, സൗത്ത് വെസ്റ്റ് എന്നിവിടങ്ങളില്‍ അലേര്‍ട്ട് ഇപ്പോള്‍ തന്നെ പ്രാബല്യത്തിലുണ്ട്. നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ മഞ്ഞ ഹെല്‍ത്ത് അലേര്‍ട്ടാണ്.

ഇതോടെ രാജ്യത്തെ ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ സര്‍വ്വീസുകള്‍ ഉയര്‍ന്ന താപനിലയുടെ പ്രത്യാഘാതം താങ്ങുകയാണ്. മരണങ്ങളും വര്‍ദ്ധിക്കുന്നുണ്ട്. പ്രത്യേകിച്ച് 65 വയസ്സ് കഴിഞ്ഞവരിലും, ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരിലുമാണ് ഇത്.

കഴിഞ്ഞ മാസത്തെ ഉഷ്ണതരംഗങ്ങള്‍ക്കിടെ റെക്കോര്‍ഡ് ഡിമാന്‍ഡാണ് നേരിട്ടതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി. എ&ഇയിലെ പ്രതിദിന സന്ദര്‍ശനങ്ങള്‍ ശരാശരി ആദ്യമായി 80,000 കടന്നു. വിന്ററിന് സമാനമായി സമ്മറിലും എന്‍എച്ച്എസ് സമ്മര്‍ദത്തിലാകുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നതെന്ന് എന്‍എച്ച്എസ് നാഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ ഫ്രാങ്കി സ്വോര്‍ഡ്‌സ് പറഞ്ഞു.

  • ഇംഗ്ലണ്ടില്‍ ഏഴില്‍ ഒരാള്‍ക്ക് ഡിപ്രഷന്‍ മരുന്നുകള്‍ കഴിക്കേണ്ട സ്ഥിതി
  • 10 വര്‍ഷത്തിനിടെ 70000ത്തിലധികം വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി തുടങ്ങി
  • യുകെയില്‍ ഒരു വര്‍ഷത്തിനിടെ ഗ്രാജുവേറ്റ് ജോലികളുടെ ഒഴിവുകള്‍ പകുതിയോളം കുറഞ്ഞതായി കണക്കുകള്‍
  • ജയിലിലെ തിരക്ക് കുറയ്ക്കാന്‍ കുറ്റവാളികളുടെ ലൈംഗിക ആസക്തി കുറയ്ക്കാന്‍ മരുന്ന്; ഇംഗ്ലണ്ടിലും വെയില്‍സിലും വ്യാപിപ്പിക്കും
  • വിമാനത്തിനുള്ളില്‍ നഗ്‌നതാ പ്രദര്‍ശനം; ബ്രിട്ടിഷ് യുവതി കുറ്റം സമ്മതിച്ചു
  • ജൂണ്‍ മാസത്തില്‍ യുകെയില്‍ ഭവനവില ഉയര്‍ന്നത് 2%; ശരാശരി പ്രോപ്പര്‍ട്ടി വില 5392 പൗണ്ട് വര്‍ദ്ധിച്ചു
  • സാല്‍മൊണെല്ല ഭീതി: പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
  • ജിസിഎസ്ഇ പരീക്ഷയില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ വിജയഗാഥ
  • യുകെയില്‍ എല്‍ നിനോ പ്രതിഭാസം വരുമെന്ന് മുന്നറിയിപ്പ്; കാലാവസ്ഥ താളം തെറ്റും
  • അനധികൃത തൊഴിലാളികളെ നിയമിച്ചാല്‍ വന്‍പിഴ; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന പരിശോധന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions