യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസില്‍ അനസ്‌തെറ്റിസ്റ്റുകള്‍ക്ക് ക്ഷാമം; 1.5 മില്ല്യണ്‍ ഓപ്പറേഷനുകള്‍ മുടങ്ങി!

എന്‍എച്ച്എസില്‍ വന്‍തോതില്‍ അനസ്‌തെറ്റിസ്റ്റുകളുടെ ക്ഷാമം നേരിടുന്നു. ഇതുവഴി വര്‍ഷത്തില്‍ 1.5 മില്ല്യണ്‍ ഓപ്പറേഷനുകള്‍ നടക്കാതെ പോകുന്നതായാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലായി 8 മില്ല്യണിലേറെ രോഗികളാണ് വെയ്റ്റിംഗ് ലിസ്റ്റിലുള്ളത്. ഇതില്‍ പലര്‍ക്കും അടിയന്തര സര്‍ജറികള്‍ ആവശ്യമുള്ളവരുമാണ്.

എന്നാല്‍ ഇത് നടത്താന്‍ പര്യാപ്തമായ തോതില്‍ അനസ്‌തെറ്റിസ്റ്റുകള്‍ ഇല്ലെന്നതാണ് ഭയപ്പെടുത്തുന്ന കണക്കുകള്‍. ഓപ്പറേഷന് മുന്‍പും, ഇടയ്ക്കും, ശേഷവും അനസ്‌തേഷ്യയും, വേദനയ്ക്ക് ആശ്വാസം നല്‍കാനും കഴിവുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരാണ് അനസ്‌തെറ്റിസ്റ്റുകള്‍.

ഇവരുടെ ക്ഷാമം ദിവസേന നടക്കേണ്ട 4000 പ്രൊസീജ്യറുകളാണ് തടയുന്നത്. യുകെയില്‍ ആവശ്യമുള്ളതിനേക്കാള്‍ 2256 അനസ്‌തെറ്റിസ്റ്റുകളുടെ കുറവാണ് നേരിടുന്നത്. എന്‍എച്ച്എസിലെ റെക്കോര്‍ഡ് വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ ഈ സ്‌പെഷ്യലിസ്റ്റുകളുടെ ആവശ്യം ഏറെ പ്രസക്തവുമാണ്.

ഈ പ്രതിസന്ധി മൂലം ആയിരക്കണക്കിന് രോഗികളാണ് വേദനയോടെ കാത്തിരിക്കേണ്ടി വരുന്നത്. കാത്തിരിപ്പ് പട്ടികയില്‍ തങ്ങളുടെ അവസരം നോക്കിയിരുന്ന് പലരുടെയും ശാരീരികവും, മാനസികവുമായ ആരോഗ്യം കുറയുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions