യു.കെ.വാര്‍ത്തകള്‍

ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കാന്‍ പുതിയ പദ്ധതി

യുകെയില്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഹെല്‍പ്പ് ടു ബൈ സ്‌കീം തിരിച്ചെത്തിക്കാന്‍ ഒരുങ്ങി നിയുക്ത പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. ഹൗസിംഗ് മന്ത്രി മാത്യൂ പെന്നികുക്ക് പ്രഖ്യാപിച്ച റിവ്യൂ പുതിയ സ്‌കീമിന് അനുകൂലമായി വിധിയെഴുതിയതോടെയാണ് ഈ നീക്കം. പുതിയ പദ്ധതിയായ ഫസ്റ്റ് ടൈം ബയര്‍ ഐഎസ്എ വഴി ആദ്യത്തെ പ്രോപ്പര്‍ട്ടി വാങ്ങുന്ന ഭവനഉടമകള്‍ക്ക് ബോണസ് നല്‍കാനാണ് ഗവണ്‍മെന്റ് ആലോചിക്കുന്നത്. വീട് വാങ്ങാന്‍ തയ്യാറാകുന്ന സമയത്ത് തവണകളായാണ് ഈ ബോണസ് കൈമാറുക.

കേവലം 5% ഡെപ്പോസിറ്റുമായി ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്ക് വിപണിയില്‍ കാലെടുത്ത് വെയ്ക്കാന്‍ അവസരം നല്‍കുന്നതായിരുന്നു ഹെല്‍പ്പ് ടു ബൈ സ്‌കീം. പുതുതായി നിര്‍മ്മിച്ച വീട്ടിലേക്ക് 5% മുതല്‍ 20% വരെ ഗവണ്‍മെന്റ് ധനസഹായം അഞ്ച് വര്‍ഷത്തേക്ക് പലിശ രഹിതമായി നല്‍കുന്നതായിരുന്നു സ്‌കീം. എന്നാല്‍ 2023-ല്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തി.

സ്‌കീം ഏര്‍പ്പെടുത്തിയാല്‍ വിപണിയില്‍ ഭവനവില ഉയരാന്‍ പോകുന്നില്ലെന്നാണ് റിവ്യൂവില്‍ വ്യക്തമാകുന്നത്. ഈ ആശങ്ക മുന്‍നിര്‍ത്തിയാണ് നേരത്തെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് സ്‌കീമിനെ പ്രതിരോധിച്ചത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്ക് പ്രകാരം നിലവില്‍ യുകെ ശരാശരി ഭവനവില 270,000 പൗണ്ടാണ്.

ഇനിയും അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ അടുത്ത നാല് വര്‍ഷത്തില്‍ 50,000 പേര്‍ കൂടി ഭവനരഹിതരായി മാറുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തെ ഭവന പ്രതിസന്ധി പരിഹരിക്കുന്നത് ആന്‍ഡി ബേണ്‍ഹാമിന്റെ പ്രഖ്യാപിത നയങ്ങളില്‍ മുന്നിലുള്ള വിഷയമാണ്. യുദ്ധാനന്തരമുള്ള ഏറ്റവും വലിയ കൗണ്‍സില്‍ ഹൗസ് ബില്‍ഡിംഗ് പ്രോഗ്രാം സമ്മാനിക്കുമെന്നാണ് ബേണ്‍ഹാമിന്റെ വാഗ്ദാനം.

ഇതോടെയാണ് വീട് വാങ്ങാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി ഹൈല്‍പ്പ് ടു ബൈ സ്‌കീം തിരിച്ചെത്തുമെന്ന് പ്രതീക്ഷ സജീവമായത്.

2028 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പദ്ധതി 18 വയസ്സിന് മുകളിലുള്ള ഏതൊരാള്‍ക്കും ലഭ്യമായിരിക്കും. ഉയര്‍ന്ന പ്രായപരിധി ബാധകമാകില്ല. അക്കൗണ്ട് തുറന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കണം എന്നത് മാത്രമാകും ബോണസ് നേടാനുള്ള മാനദണ്ഡം.

എന്നാല്‍ എത്ര തുകയാണ് ബോണസായി ലഭിക്കുകയെന്ന് ഇപ്പോള്‍ വ്യക്തമാക്കിയിട്ടില്ല. ഓരോ വര്‍ഷവും അക്കൗണ്ടിലേക്ക് എത്ര തുക സേവ് ചെയ്ത് വെയ്ക്കാന്‍ കഴിയുമെന്നും ഉറപ്പ് നല്‍കിയിട്ടില്ല. നിലവിലെ ലൈഫ്‌ടൈം ഐഎസ്എ ഒഴിവാക്കി പകരമാണ് പുതിയ സേവിംഗ്‌സ് പ്രൊഡക്ട് നിലവില്‍ വരിക. ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്ക് പദ്ധതി ഗുണം ചെയ്യാത്തത് പരിഗണിച്ചാണ് മാറ്റം.

നിലവിലുള്ള ഐഎസ്എ പദ്ധതിയില്‍ ആദ്യത്തെ വീട് വാങ്ങുന്നതിന് പകരം മറ്റ് ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കുകയോ, 450,000 പൗണ്ടിന് മുകളില്‍ മൂല്യമുള്ള വീട് വാങ്ങുകയോ ചെയ്താല്‍ പിഴ ഈടാക്കുന്നുണ്ട്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions