യു.കെ.വാര്‍ത്തകള്‍

കുടിയേറ്റക്കാരോട് സഹാനുഭൂതി കാണിക്കാന്‍ ബേണ്‍ഹാം; കുടിയേറ്റ നിയമങ്ങള്‍ മയപ്പെടുത്തും

ആന്‍ഡി ബേണ്‍ഹാം അടുത്തയാഴ്ച പ്രധാനമന്ത്രി പദത്തിലേക്ക് എത്തുമ്പോള്‍ ഇമിഗ്രേഷന്‍ നയങ്ങള്‍ മയപ്പെടുമെന്ന് റിപ്പോര്‍ട്ട്. ഹോം സെക്രട്ടറിയുടെ പുതിയ അഭയാര്‍ത്ഥി നിയന്ത്രണങ്ങള്‍ക്ക് ബേണ്‍ഹാം പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും ഇളവുകള്‍ വരുമെന്നാണ് സൂചന.

നിയുക്ത പ്രധാനമന്ത്രി ഷബാന മഹ്മൂദിന്റെ പുതിയ നിയമത്തെ അനുകൂലിച്ചാണ് വോട്ട് ചെയ്തത്. അനധികൃത കുടിയേറ്റക്കാരെയും, വിദേശ ക്രിമിനലുകളെയും നാടുകടത്തുന്നത് എളുപ്പമാക്കാന്‍ പുതിയ പരിഷ്‌കാരം സഹായിക്കും.

നാടുകടത്താന്‍ ശ്രമിക്കുമ്പോള്‍ മനുഷ്യാവകാശ നിയമങ്ങള്‍ ഉപയോഗിക്കുന്നത് തടയാനും, അഭയാര്‍ത്ഥി അപ്പീലുകള്‍ വേഗത്തിലാക്കാനും, നികുതിദായകര്‍ ചെലവ് വഹിച്ച താമസത്തിന്റെ തുക കുടിയേറ്റക്കാര്‍ തിരിച്ചുനല്‍കാന്‍ ബാധ്യത ഏര്‍പ്പെടുത്തുന്നതുമാണ് നയങ്ങള്‍.

ഇതിനിടെയാണ് ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ യോഗ്യത അഞ്ചില്‍ നിന്നും പത്ത് വര്‍ഷമായി ഉയര്‍ത്താനുള്ള നീക്കത്തിന് ഉള്‍പ്പെടെ ഇളവുകള്‍ ആലോചിക്കുന്നത്. യുകെയില്‍ ഇതിനകം താമസം ഉറപ്പിച്ച 1.6 ബില്ല്യണ്‍ ആളുകള്‍ക്ക് അഞ്ച് വര്‍ഷത്തിനകം സ്ഥിരതാമസത്തിന് അര്‍ഹത തുടരാനാണ് നിര്‍ദ്ദേശമുള്ളത്.

ഇതിന് പകരമായി ബെനഫിറ്റുകള്‍ ലഭിക്കാന്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വരുമെന്നതാണ് മാറ്റം ആലോചിക്കുന്നത്. ബ്രിട്ടനില്‍ ഇപ്പോള്‍ താമസിക്കുന്നവര്‍ക്ക് പരിഷ്‌കാരങ്ങള്‍ ബാധകമാക്കുന്നതിനെ ബേണ്‍ഹാം മുന്‍പ് ചോദ്യം ചെയ്തിരുന്നു. ഇതിനിടയിലാണ് ഷബാന മഹ്മൂദിന്റെ അഭയാര്‍ത്ഥി നിയന്ത്രണങ്ങള്‍ക്ക് ബേണ്‍ഹാം അനുകൂല നിലപാട് എടുക്കുന്നത്.

ഇതോടെ നിയമപരമായി എത്തിയവര്‍ക്ക് അര്‍ഹമായ പരിരക്ഷ നല്‍കുമെന്നാണ് പ്രതീക്ഷ ഉയരുന്നത്. മലയാളികള്‍ ഉള്‍പ്പെടെ കെയര്‍ വര്‍ക്കര്‍മാരായി എത്തിയവര്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ നീക്കം പ്രതീക്ഷ നല്‍കുന്നു.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions