യു.കെ.വാര്‍ത്തകള്‍

യുകെയില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍

മധ്യവയസ്‌കരായ ജോലിക്കാര്‍ക്ക് സ്റ്റേറ്റ് പെന്‍ഷന്‍ ലഭിക്കാനുള്ള കാലയളവ് ഉയര്‍ത്തുന്നു. റിട്ടയര്‍മെന്റ് പ്രായം ഉയര്‍ത്തുന്നതിന്റെ വേഗത വര്‍ദ്ധിപ്പിച്ച് കൊണ്ടാണ് ഈ നീക്കം നടപ്പാക്കുന്നത്.

2037 മുതല്‍ 2039 വരെ കാലയളവില്‍ പെന്‍ഷന്‍ പ്രായം 68 വയസ്സിലേക്ക് ഉയര്‍ത്താന്‍ പദ്ധതിയുള്ളതായി ട്രഷറി ഒബിആര്‍ വാച്ച്‌ഡോഗിനെ അറിയിച്ചു. 2044-2046 കാലയളവില്‍ പ്രായം ഉയര്‍ത്താനുള്ള ടൈംടേബിളാണ് 7 വര്‍ഷം മുന്നോട്ടാക്കുന്നത്.

ഇതോടെ ഇപ്പോള്‍ 49 മുതല്‍ 55 വയസ് വരെ പ്രായത്തിലുള്ള ജോലി ചെയ്യുന്ന അഞ്ച് മില്ല്യണോളം ജനങ്ങള്‍ക്ക് സ്‌റ്റേറ്റ് പെന്‍ഷന്‍ ലഭിക്കാന്‍ ഒരു വര്‍ഷം കൂടി ജോലി ചെയ്യണമെന്ന സ്ഥിതിയാണ്. ഇതുവഴി ജോലിക്കാര്‍ 12,500 പൗണ്ട് ചെലവും, ഗവണ്‍മെന്റിന് പ്രതിവര്‍ഷം 6 ബില്ല്യണ്‍ പൗണ്ട് ലാഭവും കിട്ടും.

മുന്‍പ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ ഭരണകൂടങ്ങളെ നിശിതമായി വിമര്‍ശിച്ച ശേഷമാണ് ലേബര്‍ ഗവണ്‍മെന്റ് ഇതിന്റെ വേഗത കൂട്ടുന്നത്. ആയുസ്സിന്റെ കാര്യത്തില്‍ പുരോഗതി നേടാന്‍ കഴിയാത്തതിനാല്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നതിന്റെ വേഗത കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന പെന്‍ഷന്‍ മന്ത്രി ടോര്‍സ്‌റ്റെന്‍ നെബല്‍ ഇപ്പോള്‍ നിലപാട് വിഴുങ്ങി.

വിഷയത്തില്‍ റിവ്യൂ നടക്കുന്നതായും, മുന്‍ ടോറി ഗവണ്‍മെന്റ് നിലപാട് പ്രതിഫലിപ്പിക്കുന്നതാണ് നടപടിയെന്നും നെബല്‍ ന്യായീകരിച്ചു. എന്നാല്‍ മധ്യവയസ്‌കരായ ജോലിക്കാരെ സംബന്ധിച്ച് വിരമിക്കല്‍ സംബന്ധിച്ച് അനിശ്ചിതാവസ്ഥയാണ് ഈ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions