യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍

പശ്ചിമ ലണ്ടനിലെ ഹെയ്സില്‍ ഇന്ത്യന്‍ യുവതി വീടിനുള്ളില്‍ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡാനിയല്‍ ഷോണ്‍ ജെയിംസ് (44) ആണ് അറസ്റ്റിലായിരിക്കുന്നത്. പ്രതിയെ വില്‍സ്ഡന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഞായറാഴ്ച പുലര്‍ച്ചെയാണ് 24-കാരിയായ കിരണ്‍ദീപ് കൗര്‍ സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ടത്. വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമി ഉറങ്ങിക്കിടന്നിരുന്ന യുവതിയെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് മെട്രോപൊളിറ്റന്‍ പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ഗുരുതരമായി പരിക്കേറ്റ കിരണ്‍ദീപ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

ആക്രമണത്തില്‍ യുവതിയുടെ ഭര്‍ത്താവിനും പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ദമ്പതികള്‍ക്ക് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ജനിച്ച നവജാത ശിശുവിന്റെ ആരോഗ്യനിലയെക്കുറിച്ചും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം, കിരണ്‍ദീപ് കൗറിന്റെ കുടുംബം സംഭവം വര്‍ഗീയ വിദ്വേഷത്തിന്റെ അടിസ്ഥാനത്തില്‍ നടന്നതാണെന്ന് ആരോപിച്ചു. എന്നാല്‍ ഇത്തരമൊരു ആരോപണം സ്ഥിരീകരിക്കുന്ന തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions